സ്വാമി ഗംഗേശാനന്ദയെ ഹാജരാക്കാന്‍ പോക്‌സോ കോടതി നിര്‍ദേശം; ഒളിച്ച് കളി അവസാനിപ്പിക്കണമെന്നും കോടതി 0

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരിയെ ഹാജരാക്കാത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. സ്വാമി ആരുടെ കസ്റ്റഡിയില്‍ ആണെന്ന ആരാഞ്ഞ കോടതി ഇന്ന് തന്നെ സ്വാമിയെ ഹാജരാക്കാനും പോലീസിനും ജില്ലാ ജയില്‍ സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

Read More

ഗള്‍ഫിലുള്ള ഭര്‍ത്താവിനു കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം; ഡിഎന്‍എ ടെസ്റ്റ്‌ നടത്താന്‍ ഭര്‍ത്താവ് ഒരുങ്ങിയതറിഞ്ഞു ഭാര്യ കുഞ്ഞിനെ പാല് കൊടുത്ത് കൊന്നു 0

നവജാതശിശുവിനെ പാല് കൊടുത്ത് കൊലപ്പെടുത്തിയതിനു മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ ഇവര്‍ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

Read More

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താന്‍ ലക്ഷ്യമിട്ട് അമിത് ഷായുടെ കേരള സന്ദര്‍ശനം; ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും 0

പാര്‍ട്ടിയെ കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ബിജെപി സംസ്ഥാന നേതൃത്വം അരങ്ങൊരുക്കിക്കഴിഞ്ഞു. നാളെ കൊച്ചിയിലെത്തുന്ന അമിത് ഷായുമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടിക്കാഴ്ചയാണ് സഭാ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ഒരുക്കിയിരിക്കുന്നത്

Read More

പിണറായിയുടെ ജുഡീഷ്യല്‍ അന്വേഷണം ഉമ്മന്‍ ചാണ്ടിയെയും അദാനിയെയും രക്ഷിക്കാന്‍ – ആം ആദ്മി പാര്‍ട്ടി. 0

വിഴിഞ്ഞം പദ്ധതിയില്‍ വലിയ കൊള്ളയും അഴിമതിയും ഉണ്ട് എന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും അന്തിമമായി അദാനിയെയും ഉമ്മന്‍ചാണ്ടിയെയും സംരക്ഷിക്കാനും ആണെന്ന് ആം ആദ്മി പാര്‍ട്ടി. മുടക്കുമുതലിന്റെ 67 ശതമാനം വരുന്ന 5,000 കോടി രൂപയും മുടക്കുന്നത് കേരള സര്‍ക്കാരാണ്. കേരളത്തിന്റെ മണ്ണും കിഴക്കന്‍ മലകളും കടലോരവും കടലും ജനങ്ങളുടെ ജീവിതവും അദാനി കൊള്ളയടിക്കുമ്പോള്‍ അദാനി മുടക്കുന്നത് കേവലം 33 ശതമാനം വരുന്ന 2,500 കോടി രൂപ മാത്രമാണ്. അതുതന്നെ കേരളം നല്‍കുന്ന ഭൂമി പണയംവച്ചു അവര്‍ ബാങ്കുകളില്‍ നിന്ന് എടുക്കുന്നതായിരിക്കും ചുരുക്കത്തില്‍ ഒരു മുതല്‍മുടക്കും ഇല്ലാതെ വന്‍ ലാഭം ഉണ്ടാക്കാന്‍ അദാനിക്ക് സഹായിക്കുന്നതാണ് ഈ പദ്ധതി എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ നിന്നും മറ്റു പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

Read More

ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍ 0

ബ്രിട്ടനില്‍ നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബ്രിട്ടീഷ് വംശജയായ പാക്കിസ്ഥാന്‍കാരിയാണ് ഡെര്‍ബിയില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അതുല്‍ മുസ്തഫ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More

വിവാഹബന്ധം വേര്‍പ്പെടുത്തിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എനിക്കാണ്; മനീഷ കൊയ്‌രാള പറയുന്നു 0

ഒരു കാലത്ത് ബോളിവുഡിന്റെ സ്വപ്‌ന സുന്ദരിയായി പാറി നടന്ന നടിയാണ് മനീഷ കൊയ്‌രാള. കാന്‍സര്‍ ജീവിതത്തില്‍ വലിയൊരു വെല്ലുവിളിയായി എത്തിയിരുന്നെങ്കിലും ചെറുത്ത് നില്‍പ്പിലുടെ നടി അതിനെ അതിജീവിച്ചു.

Read More

സൗദി രാജകുമാരന്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ ധൂര്‍ത്തടിച്ചുവെന്ന വാര്‍ത്ത ഒരു നുണക്കഥ; സത്യാവസ്ഥ ഇതാണ് 0

സൗദി രാജകുമാരന്‍ മജിദ് ബിന്‍ അബ്ദഒള്ള കാസിനോയില്‍ ചൂത് കളിച്ച് 350 മില്യണ്‍ ഡോളര്‍ (23000 കോടി രൂപ) ധൂര്‍ത്തടിച്ചുവെന്ന് വാര്‍ത്ത. നഷ്ടം നികത്താന്‍ അദ്ദേഹം 25 മില്യണ്‍ ഡോളര്‍ കടം പറഞ്ഞു കളിച്ചുവെന്നും അതും പോരാഞ്ഞ് അഞ്ച് ഭാര്യമാരെയും കാസിനോയില്‍

Read More

ലോകത്തെ ധനികരായ ക്ലബ്ബുകളുടെ പട്ടിക പുറത്ത്, സ്‌പാനീഷ് ഭീമനെ പിന്തള്ളി ഇംഗ്ലീഷ് ക്ലബ് 0

കെപിഎംജി പുറത്ത് വിട്ട പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്സിലോണ മൂന്നാം സ്ഥാനത്തുമാണ്. ജർമ്മൻക്ലബ് ബയേൺ മ്യൂണിക്ക് നാലാം സ്ഥാനത്തും, ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ധനികരുടെ പട്ടികയിൽ 6 ക്ലബുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.

ക്ലബുകളുടെ വരുമാനവും, സംപ്രേക്ഷണ അവകാശവും, പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് കെപിഎംജി നടത്തിയത്.

Read More

ഷാരൂഖ് ഖാൻ ഷൂട്ടിങ്ങിനിടെ അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടു 0

സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.

Read More

സൗദി മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ വെടിവയ്പ്; രണ്ട് അധ്യാപകർ മരിച്ചു 0

റമസാൻ പ്രമാണിച്ച് സ്കൂളിൽ അധ്യയനം നടന്നിരുന്നില്ല. സ്കൂളിൽ നിന്ന് 12 മൈൽ മാത്രം അകലെയാണ് അമേരിക്കൻ എംബസി. സൗദി– ഇൻ്റർനാഷനൽ കരിക്കുലം പിന്തുടരുന്ന സ്കൂളിൽ പള്ളി, ക്ലിനിക്ക്, ഒാഡിറ്റോറിയം, ലൈബ്രറി എന്നിവയുമുണ്ട്. അൽ വലീദ് ബിൻ തലാൽ രാജകുമാരൻ്റെ ഉടമസ്ഥതയിലുള്ളതാണ് കിങ്ഡം ഹോൾഡിങ്സ് കമ്പനി. സംഭവ സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ സൗദി സുരക്ഷാ വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More