പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ നഗ്നരായി പ്രതിഷേധിച്ചു തമിഴ്നാട് കർഷകർ 0

പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

Read More

മീനാക്ഷിക്ക് കാവ്യയെ അമ്മയായി ഉള്‍ക്കൊള്ളാനാവില്ലെന്നറിയാം; കാവ്യയ്ക്ക് ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ല; കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് ദിലീപ് 0

തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്.

Read More

പ്രമുഖനടിയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത് എന്താണെന്ന് ദിലീപ് തുറന്നുപറയുന്നു; ഒരു പരസ്യക്കമ്പനി ഉടമ തന്നെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കുമെന്നു വെല്ലുവിളിച്ചു നടക്കുന്നുണ്ട്; ഇയാൾ സഹായിക്കുകയാണെന്നാണ് തന്റെ ആദ്യ ഭാര്യയുടെ വിശ്വാസം എന്നും ദിലീപ് 0

നടി അക്രമിക്കപെട്ട സംഭവത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേട്ട പേരാണ് ദിലീപിന്റെ .എന്നാല്‍ ഇന്നലെ ദിലീപ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് ദിലീപ് പറയുന്നു. തിളക്കത്തിൽ തന്റെ കൂടെ ഗസ്റ്റ് അപ്പിയറൻസിൽ വന്നതിന് സഹായമായി അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചു. ആരും എന്നോട് പറഞ്ഞിട്ടില്ല ഇവരെ നായികയാക്കാൻ. ഇവരുടെ അച്ഛനെ എനിക്കറിയാം, നല്ല മനുഷ്യനാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും അറിയാമായിരുന്നു. കിട്ടുന്ന റോളുകൾ കുഴപ്പിമില്ലാതെ ചെയ്യുമെന്നു തോന്നി അങ്ങനെ ഞാനാണ് എന്റെ സിനിമകളിൽ നായികയായി ഇവരെ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സംവിധായകരും ഇവരെ നായികയാക്കാമെന്ന് എന്നോട് പറഞ്ഞിട്ടില്ല എന്ന് ദിലീപ് പറയുന്നു .

Read More

പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു; പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം നാദാപുരം നേതൃത്വം 0

പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്നും ശ്രീജിത്ത് വ്യക്തമാക്കി. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

Read More

കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം 0

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.എം. ഷാജഹാന്‍, എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, തോക്ക് സ്വാമി

Read More

പിഞ്ചുകുരുന്നിനെ സുഹൃത്തിന്റെ വീട്ടിലേല്‍പ്പിച്ച്‌ അച്ഛന്‍ കടന്നു, അമ്മയെ തൂങ്ങിമരിച്ചനിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പോലീസ് 0

കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സഹീറലിയാണ് എടവണ്ണയിലെ സുഹൃത്ത് ഷൈഖ് അമീറിന്‍റെ കയ്യില്‍ കുഞ്ഞിനെയേല്‍പ്പിച്ച്‌ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് മുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോയത്. തിരികെ വരാതായതോടെ ഷൈഖ് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ഭാര്യ റാജിയയെ(21) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More

ടിക്കറ്റുകള്‍ കൂടുതല്‍ നല്‍കിയ വിമാനക്കമ്പനി പുറത്തിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരനെ വലിച്ചിഴച്ചു 0

ചിക്കാഗോ: വിമാനത്തിലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയ വിമാനക്കമ്പനി പിന്നീട് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രാക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ വലിച്ചിഴക്കുന്നതിന്റെ വീഡിയോയും ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Read More

ഏഷ്യൻ വംശജനായ ഡോക്ടറെ യുണെറ്റഡ് എയര്‍ലെെന്‍സില്‍ നിന്ന് വലിച്ചു പുറത്താക്കി; യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണാം 0

അധിക ബുക്കിങ്ങ് കാരണം ടിക്കറ്റ് റദ്ദാക്കേണ്ടതായി വന്നാല്‍ വിവരം സാധാരണഗതിയില്‍ നേരത്തെ യാത്രക്കാരെ അറിയിക്കേണ്ടതാണ്. എന്നാല്‍ യുണെറ്റഡ് എയര്‍ലെെന്‍സില്‍ യാത്രയ്ക്ക് തൊട്ടു മുന്‍പ് മാത്രമാണ് ഇതുമായി ബന്ധപ്പെട്ടവിവരം യാത്രക്കാരനെ അറിയിച്ചത്. വിഷയം അന്വേഷിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പറഞ്ഞു. ഏഷ്യന്‍ വംശജനെതിരായി നടന്ന ആക്രമണത്തിനെതരിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്

Read More

കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക്; ചില സൂചനകൾ നൽകി ബിജെപി ദേശീയ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു 0

ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള പരിപാടികളും പദ്ധതികളും ബിജെപി നേതൃത്വം ആസൂത്രണം ചെയ്യും. ഗോവധത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും ഇതിന്‍റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയെ മാറ്റിനിര്‍ത്തില്ലെന്നും മുരളീധര്‍ റാവു പറഞ്ഞു. കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും.

Read More

നന്തൻകോട് കൂട്ടക്കൊലക്കേ‍സ്: ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേട്ട് പോലീസ് പകച്ചുപോയി, 10 വർഷമായി തുടരുന്ന ചാത്തൻ സേവ ! 0

കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Read More