അഞ്ചു ലിറ്ററില്‍ കൂടുതലുള്ള കുക്കര്‍ വാങ്ങുന്നവര്‍ സൂക്ഷിച്ചോളൂ; നിങ്ങള്‍ നിരീക്ഷണത്തിലാണ്; കാര്യം ഇതാണ് 0

മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ വീടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രികരിച്ചു വ്യാജവാറ്റു സംഘങ്ങള്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. അവസരം മുതലെടുത്ത് മദ്യ വിപണി കീഴടക്കാന്‍ ഒരു ഇടവേളയ്ക്കു ശേഷം വ്യാജവാറ്റു സംഘങ്ങള്‍ തയാറെടുക്കുന്നതായാണ് അറിയുന്നത് .

Read More

ഡേറ്റിംഗ്‌ വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ്‌ നമ്പറും നല്‍കി വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം 0

വെബ്‌സൈറ്റിലൂടെ തലസ്‌ഥാനത്ത്‌ വീണ്ടും ഓണ്‍ലൈന്‍ പെണ്‍വാണിഭ മാഫിയ സജീവം. ഡേറ്റിംഗ്‌ വെബ്‌സൈറ്റായ ലൊക്കാന്റോയിലൂടെ ഇ-മെയില്‍ വിലാസവും വാട്‌സ് ആപ്പ്‌ നമ്പറും നല്‍കിയാണ്‌ ഇടപാടുകള്‍.

Read More

സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു 0

വടക്കുകിഴക്കൻ സോമാലിയയിലെ പുന്‍റ്ലാൻഡിൽ നിന്ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ ചരക്കുകപ്പൽ മോചിപ്പിച്ചു. അൽ കൗശർ എന്ന കപ്പലാണ് സോമാലിയൻ സുരക്ഷ സേന മോചിപ്പിച്ചത്. എന്നാൽ ചരക്കുകപ്പലിലുണ്ടായിരുന്ന 11 പേരിൽ ഒമ്പതു പേരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു ഗൽകായോ മേയർ ഹിർസി ബാരെ പറഞ്ഞു.

Read More

പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ നഗ്നരായി പ്രതിഷേധിച്ചു തമിഴ്നാട് കർഷകർ 0

പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

Read More

മീനാക്ഷിക്ക് കാവ്യയെ അമ്മയായി ഉള്‍ക്കൊള്ളാനാവില്ലെന്നറിയാം; കാവ്യയ്ക്ക് ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാന്‍ കഴിയില്ല; കാവ്യയുമായുള്ള വിവാഹത്തെക്കുറിച്ച് ദിലീപ് 0

തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രശ്‌നത്തിനും കാരണക്കാരി കാവ്യയല്ലെന്ന് നടന്‍ ദീലീപ്. ദൈവത്തെ മുന്‍നിര്‍ത്തി നൂറ് ശതമാനം ഉറപ്പിച്ച് അക്കാര്യം തനിക്ക് പറയാനാവുമെന്നും ദിലീപ് പറയുന്നു. കാവ്യയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടത്തെ പ്രണയം എന്ന് വ്യാഖ്യാനിക്കരുത്.

Read More

പ്രമുഖനടിയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത് എന്താണെന്ന് ദിലീപ് തുറന്നുപറയുന്നു; ഒരു പരസ്യക്കമ്പനി ഉടമ തന്നെ ഇൻഡസ്ട്രിയിൽ നിന്ന് പുറത്താക്കുമെന്നു വെല്ലുവിളിച്ചു നടക്കുന്നുണ്ട്; ഇയാൾ സഹായിക്കുകയാണെന്നാണ് തന്റെ ആദ്യ ഭാര്യയുടെ വിശ്വാസം എന്നും ദിലീപ് 0

നടി അക്രമിക്കപെട്ട സംഭവത്തില്‍ ഏറ്റവും അധികം ഉയര്‍ന്നു കേട്ട പേരാണ് ദിലീപിന്റെ .എന്നാല്‍ ഇന്നലെ ദിലീപ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ നടിയുമായുള്ള ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് ദിലീപ് പറയുന്നു. തിളക്കത്തിൽ തന്റെ കൂടെ ഗസ്റ്റ് അപ്പിയറൻസിൽ വന്നതിന് സഹായമായി അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചു. ആരും എന്നോട് പറഞ്ഞിട്ടില്ല ഇവരെ നായികയാക്കാൻ. ഇവരുടെ അച്ഛനെ എനിക്കറിയാം, നല്ല മനുഷ്യനാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും അറിയാമായിരുന്നു. കിട്ടുന്ന റോളുകൾ കുഴപ്പിമില്ലാതെ ചെയ്യുമെന്നു തോന്നി അങ്ങനെ ഞാനാണ് എന്റെ സിനിമകളിൽ നായികയായി ഇവരെ വേണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സംവിധായകരും ഇവരെ നായികയാക്കാമെന്ന് എന്നോട് പറഞ്ഞിട്ടില്ല എന്ന് ദിലീപ് പറയുന്നു .

Read More

പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് ദേശാഭിമാനിയില്‍ നിന്നും രാജിവെച്ചു; പാര്‍ട്ടി പുറത്താക്കിയിട്ടില്ലെന്ന് സിപിഎം നാദാപുരം നേതൃത്വം 0

പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിരെ ആയിരുന്നില്ല താന്‍ അടക്കമുളള ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരമെന്നും ശ്രീജിത്ത് വ്യക്തമാക്കി. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നും നീതിനിഷേധമുണ്ടായി. ഷാജിര്‍ഖാന്‍ അടങ്ങുന്ന എസ്‌യുസിഐ പ്രവര്‍ത്തകര്‍ക്ക് നീതികിട്ടുമെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

Read More

കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം 0

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.എം. ഷാജഹാന്‍, എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, തോക്ക് സ്വാമി

Read More

പിഞ്ചുകുരുന്നിനെ സുഹൃത്തിന്റെ വീട്ടിലേല്‍പ്പിച്ച്‌ അച്ഛന്‍ കടന്നു, അമ്മയെ തൂങ്ങിമരിച്ചനിലയിൽ; കൊലപാതകമെന്ന സംശയത്തിൽ പോലീസ് 0

കല്‍പ്പകഞ്ചേരിയില്‍ താമസിക്കുന്ന കൊല്‍ക്കത്ത സ്വദേശി സഹീറലിയാണ് എടവണ്ണയിലെ സുഹൃത്ത് ഷൈഖ് അമീറിന്‍റെ കയ്യില്‍ കുഞ്ഞിനെയേല്‍പ്പിച്ച്‌ ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് മുങ്ങിയത്. ഞായറാഴ്ച രാത്രിയാണ് ഇയാള്‍ പോയത്. തിരികെ വരാതായതോടെ ഷൈഖ് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് ഭാര്യ റാജിയയെ(21) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More

ടിക്കറ്റുകള്‍ കൂടുതല്‍ നല്‍കിയ വിമാനക്കമ്പനി പുറത്തിറങ്ങാന്‍ വിസമ്മതിച്ച യാത്രക്കാരനെ വലിച്ചിഴച്ചു 0

ചിക്കാഗോ: വിമാനത്തിലെ സീറ്റുകളേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കിയ വിമാനക്കമ്പനി പിന്നീട് പുറത്തിറങ്ങാന്‍ കൂട്ടാക്കാതിരുന്ന യാത്രാക്കാരനെ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. യാത്രക്കാരനെ വലിച്ചിഴക്കുന്നതിന്റെ വീഡിയോയും ചില യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Read More