ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിൽ. കരാർ പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, ട്രംപ് നിലപാട് മാറ്റാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കരാർ ഭയങ്കരമായത് എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒപ്പുവെച്ച കരാർ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുകയും, തന്ത്രപ്രധാനമായ ഡിയഗോ ഗാർഷ്യയിലെ ബ്രിട്ടൻ-അമേരിക്കൻ സൈനിക താവളത്തിന്റെ നിയന്ത്രണം 99 വർഷത്തേക്ക് ബ്രിട്ടന് നിലനിർത്തുകയും ചെയ്യാനായിരുന്നു പദ്ധതി. മൗറീഷ്യസിന് ആദ്യ മൂന്ന് വർഷം 165 മില്യൺ പൗണ്ടും നാലാം വർഷം മുതൽ പ്രതിവർഷം 120 മില്യൺ പൗണ്ടും നൽകാനും ധാരണയുണ്ടായിരുന്നു.
അമേരിക്കയുടെ പിന്തുണയില്ലാതെ നിലവിലെ കരാർ നടപ്പാക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് പറഞ്ഞു. കരാർ അമേരിക്കയ്ക്കും മൗറീഷ്യസിനും ബ്രിട്ടനും അംഗീകരിക്കാവുന്ന നിലയിലേക്ക് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ട്രംപിന്റെ എതിർപ്പ് കരാറിന്റെ പ്രധാന ഘടകമായ മൗറീഷ്യസിന് പരമാധികാരം കൈമാറുന്നതിനെതിരായതിനാൽ, ഉടൻ പരിഹാരം കാണാനുള്ള സാധ്യത കുറവാണെന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.











Leave a Reply