തന്നെ അത്ഭുതപ്പെടുത്തിയ ആ നടിയെക്കുറിച്ചു കുഞ്ചാക്കോ ബോബന്‍ 0

കുഞ്ചാക്കോ ബോബന്‍ എന്നും മലയാളത്തിലെ റൊമാന്റിക്ക് ഹീറോ തന്നെയാണ്. എന്നാല്‍ അടുത്ത കാലത്തായി ചാക്കോച്ചന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു.

Read More

ബോളിവുഡ് സൂപ്പർ സ്റ്റാർ വിനോദ് ഖന്ന അന്തരിച്ചു; അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു 0

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു.നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ചിത്രം മൻ ക മീത് ആണ്.1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു . മൂന്നു തവണ എം.പിയാകുകയും ചെയ്തു. 2002 ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

Read More

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ‘മോഹൻലാൽ’, ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം വില്ലൻ ടീസര്‍ പുറത്തിറങ്ങി 0

പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സംഘട്ടനം. സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്. കഥാപാത്രത്തിനായി പ്രത്യേക തയാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലായിരുന്നു അദ്ദേഹം. പൂമുള്ളിയിലായിരുന്നു ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സ തേടാന്‍ അദ്ദേഹം തീരുമാനിച്ചത്.

Read More

വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിൽ കുഴിച്ചിട്ട പ്രതി പിടിയിൽ; കൊലപാതകവിവരം പുറത്തറിയുന്നത് ആറുമാസത്തിനു ശേഷം, കൊലപാതകശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമവും 0

കുറ്റം സമ്മതിച്ച ഇയാളെ ചൊവ്വാഴ്ച വൈകീട്ട് പണിക്കന്‍ കുടിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. വ്യാഴാഴ്ച രാവിലെ ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍ മൂന്നാര്‍ ഡിവൈ.എസ്.പി. കെ.എന്‍ അനിരുദ്ധന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി. പ്രതി പോലീസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീടിനു പിന്നാമ്പുറത്ത് മൃതദേഹം കണ്ടെത്തി.മൃതദേഹം പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

Read More

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്തേക്ക് 0

ലണ്ടന്‍: സൗത്ത് ആഫ്രിക്ക, ചിലി, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് യുകെയില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളാണ് യുകെ പിന്തള്ളപ്പെട്ടത്. നിരീക്ഷണം ശക്തമാക്കാനുള്ള നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മറ്റും ചാരന്‍മാരാക്കി മുദ്രകുത്താന്‍ വരെ സാധിക്കുന്ന നിയമവുമൊക്കയാണ് യുകെയെ പിന്നോട്ട് അടിക്കുന്നത്.

Read More

ഉറിക്ക് സമീപം കുപ്‌വാരയില്‍ സെനികക്യാമ്പിനു നേരെ ഭീകരാക്രമണം; ഓഫീസറുള്‍പ്പെടെ 3 സൈനികര്‍ കൊല്ലപ്പെട്ടു 0

ജമ്മു കാശ്മീരില്‍ കുപ്വാരയില്‍ പഞ്ച്ഗാവ് സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. നിയന്ത്രണ രേഖക്കു സമീപം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ നടന്ന ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 4 മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചുവെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

Read More

ബലാല്‍സംഗത്തിനിരയായവര്‍ തെളിവ് നല്‍കണമെന്ന നിര്‍ദേശം കൂടുതല്‍ സുതാര്യതയ്‌ക്കെന്ന് പ്രധാനമന്ത്രി 0

ലണ്ടന്‍: മൂന്നാമത്തെ കുട്ടിക്ക് നികുതിയിളവുകള്‍ ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ വിവാദ വ്യവസ്ഥയെ ന്യായീകരിച്ച് പ്രധാനമന്ത്രി. ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ. അതിലൊന്ന് ബലാല്‍സംഗത്തിനിരയായി ജനിച്ച കുട്ടി എന്നതാണ്. പക്ഷേ ഇതിനായി മാതാവ് താന്‍ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയിക്കണമെന്ന വിവാദ വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു.

Read More

ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം; ആശുപത്രികളിലെ കുട്ടികളുടെ വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു 0

ലണ്ടന്‍: ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ എന്‍എച്ച്എസ് ആശുപത്രികളിലെ കുട്ടികളുടെ ചികിത്സാ വിഭാഗങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് പുതിയ തലമുറയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന നടപടിയാണെന്ന് പീഡിയാട്രീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് പീഡിയാട്രിക് യൂണിറ്റുകളും നൂറുകണക്കിന് ബെഡുകളുമാണ് ഇല്ലാതായത്. ചികിത്സ തേടിയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്ന രീതിയും പതിവായെന്ന് റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വ്യക്തമാക്കുന്നു.

Read More

ലോകരാജ്യങ്ങൾ ആശങ്കയിൽ !!! യുഎസ്എസ് മിഷിഗൺ ഉത്തരകൊറിയൻ തീരത്തോട് അടുക്കുന്നു; പീരങ്കിപ്പടയുടെ ‘ആക്രമണ ദൃശ്യങ്ങൾ’ ഉത്തര കൊറിയ പുറത്തുവിട്ടു 0

ലോകരാജ്യങ്ങൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേൾക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീർഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണു സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയിൽ വച്ച് യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാർ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നിൽകണ്ട് ഉത്തര കൊറിയൻ സൈന്യം വോൻസണിൽ യുദ്ധ പരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു

Read More

എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കാർ അപകടം; എം.എല്‍.എ പരുക്കില്ലാതെ രക്ഷപ്പെട്ടു 0

എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 12.45ന് തിരുവനന്തപുരം നാലാംഞ്ചിറയിലായിരുന്നു അപകടം. എം.എല്‍.എയും ഡ്രൈവറും അപകടത്തില്‍ നിന്ന് പരുക്കില്ലാതെ രക്ഷപ്പെട്ടു.കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കു വരുവഴിയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.

Read More