കൊച്ചി: വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പാർവതി മായയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചത്. വിസയും ജോലി അവസരവും വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആവശ്യമായ സഹകരണം നൽകണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരിൽ നിന്നുള്ള മൊഴികളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.