നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു. ഒരു വിവാഹത്തിനും ഒരു ലിവിംഗ് ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി
പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.
നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റംലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.
റംലത്തുമായുള്ള പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്ത പ്രഭുദേവ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Reply