മലയാളിയും തെന്നിന്ത്യയുടെ ലേഡി സൂപ്പർതാരവുമായ നയൻതാരയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി നടൻ പ്രഭുദേവയുടെ മുൻ ഭാര്യയായ റംലത്ത് രംഗത്ത്. നേരത്തെ വിവാദമായിരുന്നു പ്രഭുദേവ നയൻതാര പ്രണയം മുൻനിർത്തിയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ എന്തായാലും ശിക്ഷിക്കപ്പെടണമെന്ന് റംലത് പറയുന്നു. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാൻ പൊലീസിനെയും കോടതിയെയും സമീപിച്ചു കഴിഞ്ഞു. ഒരു മോശം സ്ത്രീ എന്നതിന് വലിയ ഉദാഹരണമാണ് അവൾ.

അവളെ എവിടെവച്ചു കണ്ടാലും ഞാൻ തല്ലും. പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വച്ചു. ഇപ്പോൾ എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്നും ഒരു തമിഴ് സിനിമ വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ റംലത്ത് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1995ലാണ് പ്രഭുദേവയും റംലത്തും വിവാഹിതരായത്. വിവാഹത്തിനായി ഇസ്ലാം മതവിശ്വാസിയായിരുന്ന റംലത് ഹിന്ദു മതം സ്വീകരിച്ചു. ലത എന്ന് പേരും മാറ്റിയിരുന്നു. 2011ലാണ് ഇവർ വിവാഹമോചിതരായത്.

വിവാഹമോചനത്തിന് ശേഷമാണ് പ്രഭുദേവ നയൻതാര വിവാഹവാർത്ത പ്രചരിച്ചത്. എന്നാൽ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നു. അതിനുശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുപ്പത്തിലായത്.

ഇതിനിടെ തമിഴിലെ യുവസൂപ്പർതാരം സിമ്പുവുമായും നയൻതാര പ്രണയത്തലായിരുന്നു. ഈ ബന്ധവും അധികനാൾ നീണ്ടിരുന്നില്ല.