മഹിത ദിലീപ്
എന്തിനു നീയെന്റെ ജീവന്റെ ജീവനായ്
എന്നിലെ ആത്മാവിൻ നൊമ്പരമായ്
കടലിനു തിരപോലെ കായലിന് ഓളം പോൽ
അറിയാതെൻ ആത്മാവിൽ ലയിച്ചു പോയി നീ
കളിയായ് ചിരിയായ് കളിവാക്കായ് ജീവിതം
അവസാനം തോരാത്ത മഴ പോലാവോ
അറിയുന്നു ഞാൻ ഇന്നു നിന്നെയും
നിന്റെ പ്രണയത്തെയും തിരിച്ചറിയുന്നു ഞാൻ
വിധിയോ ഈശ്വര ഹിതമോ അറിയില്ലി
കാലചക്രത്തിന്റെ കാരുണ്യമോ
അറിയുന്നു ഞാൻ എന്റെ ജീവിത ഭാഗ്യം
നിൻ പ്രണയത്തെ അനുഭവിച്ചതു തന്നെയാ
എന്നിലെ ഏകാന്ത ഭാവന തീരത്തു
നിന്നെ കുറിച്ചു കിനാവു മാത്രം
നമ്മിലെ സ്നേഹത്തിൻ തീവ്ര ശരങ്ങളിൽ
അലിയുന്നു നാം തമ്മിൽ അണയുവോളം
എന്തിനു നീ എന്റെ ജീവന്റെ ജീവനായ്
എന്നിലെ ആത്മാവിൻ നൊമ്പരമായ്
കടലിനു തിരപോലെ കായലിന് ഓളം പോൽ
അറിയാതെൻ ആത്മാവിൽ ലയിച്ചു പോയ് നീ
മഹിത ദിലീപ്
തിരുവല്ല മക്‌ഫാസ്റ് കോളേജിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ . ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ദുബായ് , ഷാർജ, ബഹ്‌റൈൻ, മസ്കറ്റ് എന്നിവടങ്ങളിൽ ലൈബ്രേറിയൻ ആയി ജോലി അനുഷ്ടിച്ചു. കപ്ലാമ്മൂട്ടിൽ പരേതനായ ശ്രീമാൻ കെ എൻ മണിയുടെയും ശ്രീമതി രാജമ്മ മണിയുടെയും മകൾ. ഭർത്താവ് ദിലീപ് ചന്ദ്രൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ എഞ്ചിനീയർ ആണ് . മക്കൾ :ആത്മജ്, ആവു ഷിൻ. സാമൂഹിക , രാഷ്ട്രീയ, സാഹിത്യ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
Leave a Reply