മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ വാഗ്വാദങ്ങൾ പാര്‍വതി-ജൂഡ് ആന്റണിയില്‍ നിന്ന് പ്രതാപ് പോത്തന്‍-ജൂഡ് ആന്റണിയിലേക്ക് വഴിമാറിയിരിക്കുകയാണ്.

ജൂഡ് ആന്റണിയെ പച്ചത്തെറി വിളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയാണ് പ്രതാപ് പോത്തന്‍ ചെയ്തത്. ഒന്നും ചെയ്യാതെ ഭാഗ്യം കൊണ്ട് നീ എന്തോ ആയി, അവസാന ദിവസം നീ ഒന്നുമല്ലെന്നറിയും. ഇന്‍ഡസ്ട്രിയില്‍ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആള് മാത്രമാണ് നീ എന്നുമാണ് പ്രാതാപ് പോത്തന്‍ പറയുന്നത്.

കസബ വിഷയത്തിന് ശേഷം മലയാള സിനിമ രണ്ട് തട്ടിലായി മാറിയിരിക്കുകയാണ്.പാര്‍വതി ഐ.എഫ്.എഫ്.കെ വേദിയില്‍ വച്ചാണ് കസബ സിനിമയേയും മമ്മൂട്ടിയേയും വിമര്‍ശിച്ച് സംസാരിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത് എന്നും എന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത് എന്നും പറഞ്ഞ് പാര്‍വതി രംഗത്തെത്തിയിരുന്നു.

ഈ സമയത്താണ് പാര്‍വതിയെ കുരങ്ങിനോട് സാമ്യം കാട്ടി സംവിധായകന്‍ ജൂഡ് ആന്റണി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തുന്നത്. ഈ പോസ്റ്റിന് മറുപടിയുമായി പാര്‍വതിയും കൂടെ എത്തിയതോടെ രംഗം ചൂട് പിടിക്കുകയായിരുന്നു. അതിന്റെ ബാക്കി പത്രമായാണ് പ്രതാപ് പോത്തനും കടന്ന് വന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ സോഷ്യല്‍ മീഡിയ പ്രതാപ് പോത്തന്‍ ക്രിസ്മസിന്റെ ഹാങ് ഓവറിലാണ് ഇത് ചെയ്തത് എന്നാണ് പറയുന്നത്. അടിച്ച ബ്രാന്‍ഡ് ഏതാണെന്നും ചിലര്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ച് ചോദിക്കുന്നു.

പ്രതാപ് പോത്തന്റെ വാക്കുകള്‍:

“ A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day …you r a nobody ….protect yourself with the help of ppl because believe me you deserve the the worst you sad man I don’t mind dyeing because for I have proved and u r a sick man who has not…..face me you asshole”.