ഗള്‍ഫിലെ പ്രമുഖ ബിസിനസ് ശൃംഖലയുടെ മാനേജരായ പ്രവാസി ഇന്ത്യാക്കാരന്റെ ഏകമകളാണ് സ്‌നേഹ . ഷാര്‍ജയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഏകദേശം ഒരു കോടി രൂപയോളം കടമാണ് ഈ പെണ്‍കുട്ടിക്കുള്ളത്.  രണ്ടു മാസം മുമ്പായിരുന്നു സ്‌നേഹയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌നേഹയുടെ സുഹൃത്തുക്കളും ഇന്നത്തെ അവളുടെ അവസ്ഥയില്‍ ഏറെ ആശങ്കാകുലരാണ്. ഷാര്‍ജയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധ ചികിത്സ നല്‍കുന്ന ആശുപത്രിയിലാണ് കൃഷ്ണമൂര്‍ത്തിയുടെ ബില്‍ ഒരു കോടി കടന്നത്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സില്‍ നിന്നുംഅടക്കേണ്ടതാണ്. ചിലവ് കൂടിയ ചികിത്സാരീതികള്‍ അവലംബിച്ചിട്ടും കൃഷ്ണമൂര്‍ത്തിയുടെ ജീവന്‍ രക്ഷിക്കാനായില്ല . ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28ന് കൃഷ്ണമൂര്‍ത്തി അന്തരിക്കുകയും ഒരു കോടിയുടെ ആശുപത്രി ബില്‍ ബാക്കിയാകുകയും ചെയ്തു . കമ്പനിയ്ക്ക് നല്‍കാന്‍ കഴിയുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും അപ്പുറം ആശുപത്രി ബില്‍ കഴിഞ്ഞതിനാല്‍ യുഎഇ ചാരിറ്റിയോട് സഹായം അഭ്യര്‍ത്ഥിക്കാനാണ് കൃഷ്ണമൂര്‍ത്തി ജോലി ചെയ്തിരുന്ന കമ്പനിയിലെ ജീവനക്കാരുടെ ഉപദേശം. ഇക്കാലമത്രയും ജോലി ചെയ്തതിന്‌റെ ആനുകൂല്യമായി ലഭിക്കുന്ന തുകയും ആശുപത്രിയില്‍ അടച്ചാലും ബില്‍ തുക പൂര്‍ണ്ണമാകുകയില്ല. തല്‍ഫലമായി മൂര്‍ത്തിയുടെ മൃതദേഹം വിട്ടുകിട്ടാനും വഴിയില്ല. കാരണം ഒരു സാധാരണ പ്രവാസി കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ് ഈ ആശുപത്രി ബില്‍ .സ്‌പോണ്‍സറും നിസ്സഹായാവസ്ഥയിലാണെന്നാണ് വിവരം ഓഗസ്റ്റ് 8 വരെ താന്‍ വളരെ സന്തോഷവതിയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്ന് രാത്രി ദെയ്‌റയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന തന്റെ പിതാവ് അപ്രതീക്ഷിതമായി രക്തം ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു . ഉച്ചഭക്ഷണത്തിനു ശേഷം വൈകുന്നേരത്തൊടു കൂടിയാണ് അദ്ദേഹം അന്ന് ജോലിയ്ക്ക് മടങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് അദ്ദേഹം ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യപ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു. രാത്രി 9 മണിയോടെ റോളാ ഷാര്‍ജയിലേക്ക് അദ്ദേഹം കാറോടിച്ചു പോകുകയായിരുന്നു. പാര്‍ക്കിംഗില്‍ വാഹനം നിര്‍ത്തി വീട്ടിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്ന് പിതാവ് അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സ്‌നേഹ പറയുന്നു. ഓഫീസില്‍ രക്തം ചര്‍ദ്ദിച്ച അദ്ദേഹത്തോട് ഈ ശാരീരികാവസ്ഥ വച്ച് വാഹനം ഓടിക്കരുതെന്നും ആശുപത്രിയില്‍ പോകണമെന്നും സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചിരുന്നു . എങ്കിലും അത് കേള്‍ക്കാതെ വാഹനമോടിച്ച് പിതാവ് അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിംഗ് വരെ എത്തുകയായിരുന്നു. ആശുപത്രിയില്‍ പോകണമെന്ന് ഉപദേശിച്ചിട്ടും പിതാവ് അനുസരിച്ചില്ലെന്ന് തൊഴിലുടമ പറഞ്ഞതായി സ്‌നേഹ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഓടി പാര്‍ക്കിംഗില്‍ എത്തുമ്പോഴേക്കും പിതാവ് തീരെ അവശനായിരുന്നു. നടക്കാനും കഴിയുമായിരുന്നില്ല .ഉടനെ അദ്ദേഹത്തെ അടുത്തുള്ള അല്‍ സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശ്വാസ കോശ സ്‌ട്രോക്കിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ കമ്പനി നല്‍കുന്ന തുകയും ഉള്‍പ്പെടുത്തിയാണ് ചികിത്സ നട്തതിയത്. സുഹൃത്തുക്കളില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആവശ്യത്തിന് പിന്തുണ ലഭിച്ചില്ല. താനും അമ്മയും തനിച്ചാണ് പിതാവിനെ പരിചരിച്ചതെന്നും സ്‌നേഹ പറയുന്നു. 50 ദിവസത്തോളം അദ്ദേഹം ഐസിയുവില്‍ കിടന്നു . ഓരോ ദിവസവും ഏകദേശം 8000 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചിരുന്നത്. വര്‍ഷത്തില്‍ 138000 ദിര്ഹമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സായി ലഭിക്കുന്നത്. ആ തുക ഇന്‍ഷുറന്‍സ് കമ്പനി ഇതിനോടകം തന്നെ അടച്ചും കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 29ന് അദ്ദേഹം മരിക്കും വരെ 66085249 ദിര്‍ഹത്തിന്റെ ബില്ലാണ് ലഭിച്ചത്. ബ്രാഞ്ച് മാനേജര്‍ എന്ന നിലയ്ക്ക് മാസം 15000 ദിര്‍ഹമാണ് അദ്ദേഹത്തിന് ശമ്പളം ലഭിച്ചിരുന്നത്. അതുകൊണ്ടു തന്നെ കാര്യമായ വരുമാനം ഉണ്ടായിരുന്നില്ല .ഒരുകോടിയോളം വരുന്ന ബില്‍തുക എങ്ങനെ അടക്കുമെന്നോ, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിതാവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്നോ തനിക്ക് ഒരു രൂപവുമില്ലെന്ന് സ്‌നേഹ കണ്ണീരോടെ പറയുന്നു.