ലണ്ടൻ: യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രവാസികളായ കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു

ലണ്ടൻ: യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രവാസികളായ കേരളാ കോൺഗ്രസ് പ്രവർത്തകർ പ്രവാസി കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒത്തുചേർന്ന് കെ.എം.മാണിയുടെ ജന്മദിനമായ ഇന്നലെ സ്മൃതി സംഗമം സംഘടിപ്പിച്ചു
January 31 04:23 2021 Print This Article

കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഒത്തുചേർന്നായിരുന്നു വിവിധ വിദേശരാജ്യങ്ങളിലെ കേരളാ കോൺഗ്രസ് പ്രവർത്തകരുടെ ഈ ആദരസന്ധ്യ. ഇന്ത്യൻ സമയം രാത്രി ഒമ്പതിന് സംഘടിപ്പിച്ച ഈ ഭൂകണ്ഡാന്തര അനുസ്മരണ സമ്മേളനം കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. പ്രവാസി കേരളാ കോൺഗ്രസ് –യു.കെ. പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ ടോമി വട്ടവനാൽ കെ.എം. മാണി അനുസ്മരണ പ്രഭാഷണം നടത്തി.

ഈശ്വര പ്രാർത്ഥനയോട് ആരംഭിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് നേതാക്കളായ അഡ്വ. ജോബ് മൈക്കിൾ, ജെയിംസ് തെക്കനാടൻ, ടോമിച്ചൻ കൊഴുവനാൽ (പ്രവാസി കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി –യു.കെ.) ജെയ്‌ബു കുളങ്ങര ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് യു എസ് എ ) , സോണി മണിയങ്ങാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് കാനഡ ), രാജു കുന്നക്കാട്ട് ( പ്രസിഡന്റ് പ്രവാസി കേരളാ കോൺഗ്രസ് അയർലണ്ട് ), പി സി മാത്യു ( വർക്കിങ് പ്രസിഡന്റ് യു എസ് എ ), സിനു മുളയാനിക്കൽ ( ജനറൽ സെക്രട്ടറി പ്രവാസി കേരളാ കോൺഗ്രസ്, കാനഡ ), സി എ.ജോസഫ് ( ജനറൽ സെക്രട്ടറി യു.കെ ), ജോൺ വർഗീസ് ( ചാപ്റ്റർ പ്രസിഡന്റ് ന്യൂയോർക്ക്), ബിജു പള്ളിക്കര (ജനറൽ സെക്രട്ടറി, അയർലൻഡ്) ജിജോ അരയത് ( ജനറൽ സെക്രട്ടറി ,പ്രവാസി കേരളാ കോൺഗ്രസ് ,യു.കെ തുടങ്ങിയവർ പ്രസംഗിച്ചു.)

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles