ബിനോയ് എം. ജെ.

അപകർഷതാബോധം എന്ന ആശയം മനശാസ്ത്ര ലോകത്തിന് പുതുമയുള്ള ഒന്നല്ല. അഡ്ലർ അവതരിപ്പിച്ച ഈ ആശയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എന്നാൽ അഡ്ലർ വ്യക്തിപരമായ തലത്തിൽ മാത്രമേ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളൂ. എന്നാൽ അപകർഷതയ്ക്ക് മറ്റൊരു തലം കൂടിയുണ്ട്. അത് സാമൂഹികമായ അപകർഷതയാണ് (Social Inferiority Complex). സാമൂഹികമായ അപകർഷത വ്യക്തിപരമായ അപകർഷതയെക്കാൾ കൂടുതൽ ഗൗരവുള്ളതും മാനവരാശിയെ മുഴുവൻ ബാധിച്ചിരിക്കുന്നതും ആകുന്നു. ഇത് മനുഷ്യവംശത്തെ മുഴുവൻ ചലിപ്പിക്കുന്ന ശക്തിയാണ്. ഇത് ഉള്ളതുകൊണ്ടാണ് നിങ്ങൾ ജോലി ചെയ്യുന്നതും അറിവ് സമ്പാദിക്കുന്നതും പണത്തിന്റെയും പ്രശസ്തിയുടേയും അധികാരത്തിന്റെയും പുറകെ

ഓടുന്നതും മറ്റും. ഈ അപകർഷത മനുഷ്യവംശത്തെ അവന്റെ ആരംഭം മുതൽ ഇന്നുവരെയും കണ്ണീരിലും, കഷ്ടപ്പാടിലും, ദുരിതത്തിലും ആഴ്ത്തിവരുന്നു. ഇതിൽ നിന്നും ഉള്ള മോചനം ആകട്ടെ അനായാസവും മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൽ അത്ഭുതകരമായ പുരോഗതികൾ കൊണ്ടുവരുവാൻ പര്യാപ്തവുമാണ്. സാമൂഹിക അപകർഷതയിൽ നിന്നും മോചനം നേടുന്ന വ്യക്തി നിർവാണത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.

ഇനി എന്താണ് സാമൂഹിക അപകർഷത എന്ന് പരിശോധിക്കാം. ഇത് ബാധിച്ചു തുടങ്ങുമ്പോൾ ഒരാൾ മറ്റുള്ളവരെ അനുസരിച്ചു തുടങ്ങുന്നു. നമുക്ക് അറിവുള്ളതുപോലെ നാം വീട്ടിലും സ്കൂളിലും ഓഫീസിലും ഫാക്ടറികളിലും എന്ന് വേണ്ട എല്ലാ

പ്രവർത്തന മണ്ഡലങ്ങളിലും പലരെയും അനുസരിക്കുന്നവരാണ്. ഇതിനെ സാമൂഹികമായ ഒരു അനിവാര്യതയായി നാം കരുതുന്നു. എന്നാൽ നിങ്ങൾ ആരെ അനുസരിക്കുന്നുവോ അയാൾ നിങ്ങളെ ചൂഷണം ചെയ്തു കൊണ്ടേയി ക്കുന്നു. ഫാക്ടറികളിൽ മുതലാളിമാർ തൊഴിലാളികളെയും ഓഫീസുകളിൽ മേലുദ്യോഗസ്ഥർ കീഴ് ഉദ്യോഗസ്ഥന്മാരെയും സ്കൂളുകളിൽ അധ്യാപകർ കുട്ടികളെയും എന്ന് വേണ്ട വീടുകളിൽ മാതാപിതാക്കൾ കുട്ടികളെയും ചൂഷണം ചെയ്യുന്നു. ഇവിടെ ഉയർന്നുവരുന്ന ചോദ്യം കുട്ടികൾ വീടുകളിലും സ്കൂളുകളിലും ചൂഷണം ചെയ്യപ്പെട്ട വരുന്നോ എന്നുള്ളതാണ്. വാസ്തവത്തിൽ കുട്ടികളാണ് സമൂഹത്തിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗം. അവർ മനഃശാസ്ത്രപരമായാണ് ചൂഷണം

ചെയ്യപ്പെട്ടു വരുന്നത്. അത് കൊണ്ടാണ് അവർ കഴകം കെട്ടവരായി കാണപ്പെടുന്നത്. വാസ്തവത്തിൽ അവർ കഴകം കെട്ടവരല്ല. എന്നാൽ മുതിർന്നവർ ഭരിക്കുന്ന ഈ സമൂഹത്തിൽ കുട്ടികൾ പരോക്ഷമായിട്ടാണെങ്കിലും മനശാസ്ത്രപരമായി അത്യധികം ചൂഷണം ചെയ്യപ്പെടുന്നു. അവർ എല്ലാവരുടെയും ആജ്ഞകൾ അനുസരിക്കുന്നു. അവരിൽ സാമൂഹിക അപകർഷത അത്യധികം ശക്തമാണ്. എന്നാൽ മുതിർന്നവർ കുട്ടികളെ തങ്ങൾക്ക് സമന്മാരായി കണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്താൽ കുട്ടികൾ ഈ അപകർഷതാബോധത്തിൽ നിന്നും അനായാസം കരകയറുകയും അത്യന്തം കഴിവുള്ള വ്യക്തിത്വങ്ങളായി മാറുകയും ചെയ്യും. ചൂഷണം എപ്പോഴും സാമ്പത്തികമായിരിക്കണമെന്ന് ഒരു

നിർബന്ധവും ഇല്ല. ഇനി നാം എന്തുകൊണ്ടാണ് മറ്റുള്ളവരെ അനുസരിക്കുന്നത് എന്ന് പരിശോധിക്കാം. അപകർഷത ഒന്നുകൊണ്ടുമാത്രം. അപകർഷതയുടെ പിന്നാലെ ഭയവും വന്നുചേരുന്നു. തങ്ങൾ ആരെ അനുസരിക്കുന്നുവോ അവരെ ഭയപ്പെടുകയും ചെയ്യുന്നു. ഇവ സൃഷ്ടിക്കുന്ന വിഷമവൃത്തത്തിൽ നിന്നും വളരെ എളുപ്പം കരകയറാം എന്നതാണ് സത്യം. സമത്വബോധമാണ് ഇതിന് ആദ്യം വേണ്ടുന്ന സംഗതി. താൻ ആരെക്കാളും ചെറിയവനോ വലിയവനോ അല്ലെന്നുള്ള ഉറച്ച ബോധ്യം ഒരുവനെ ആരുടെയും ആജ്ഞാനുവർത്തിയാകുന്നതിൽ നിന്നും തടയുന്നു. അപ്പോൾ -അപ്പോൾ മാത്രം – നിങ്ങളോട് അജ്ഞാപിക്കുന്നയാൾ മൗനം പാലിക്കുകയും നിങ്ങളെ അയാൾക്ക് സമനായി കരുതുകയും ചെയ്യുന്നു.

അപ്പോൾ കുറ്റം, ആജ്ഞാപിക്കുന്നയാളുടെയോ സമൂഹത്തിന്റെയോ ഭാഗത്തായിരുന്നില്ല, മറിച്ച് നിങ്ങളുടെ ഭാഗത്തായിരുന്നു എന്ന സത്യം നിങ്ങൾ ഗ്രഹിക്കുന്നു. നിങ്ങൾ ആദ്യമേ വഴങ്ങി കൊടുക്കുന്നു മറ്റുള്ളവർ അതിനെ ചൂഷണം ചെയ്യുന്നു. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ലോകത്തിന് കഴിയുകയില്ല. ആരെങ്കിലും നിങ്ങളെ അവരുടെ വരുതിയിൽ നിർത്തുന്നുണ്ടെങ്കിൽ അതിനുമുമ്പ് തന്നെ നിങ്ങൾ അതിന് ഒരു മൗനസമതം മൂളിയിട്ടുണ്ട് എന്ന് വ്യക്തം. ഈ മൗന സമ്മതത്തിന് കാരണം നിങ്ങളുടെ അപകർഷത തന്നെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ സാമൂഹിക അപകർഷതയാകട്ടെ സാർവ്വലൗകികമാണ്. ആരും ഇതിൽ നിന്നും മുക്തരല്ല. എല്ലാവരും തന്നെ മറ്റുള്ളവർക്ക് വഴങ്ങി കൊടുക്കുന്നു.

ഇപ്രകാരം അവർ പ്രശ്നങ്ങളുടെ ഒരു വലിയ കുഴിയിലേക്ക് തന്നെ വഴുതി വീഴുന്നു. തങ്ങൾ പ്രശ്നത്തിലാണ് എന്ന് അവർക്കറിയാം. എന്നാൽ അതിൽ നിന്ന് എങ്ങനെ കര കയറാം എന്ന് അവർക്കറിഞ്ഞുകൂടാ. സ്വാഭാവികമായും ഇതിനായി അവർ ബാഹ്യമായ ഉപായങ്ങളെ ആശ്രയിക്കുന്നു. ഉദാഹരണത്തിന് പണമോ അധികാരമോ പ്രശസ്തിയോ ആർജ്ജിച്ചെടുത്താൽ തങ്ങളുടെ അപകർഷതയിൽ നിന്നും കര കയറാമെന്ന് അവർ വ്യാമോഹിക്കുന്നു. അതിനുശേഷം അവയുടെ പുറകെ ഒരു ഓട്ടമാണ്. ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. വിജയിക്കുന്നവർ അഹങ്കാരത്തിലേക്കും പരാജയപ്പെടുന്നവർ നിരാശയുടെ പടുകുഴിയിലേക്കും വഴുതി വീഴുന്നു. ഈ വിജയമോ പരാജയമോ നിങ്ങളെ ഈ

അപകർഷതയിൽനിന്ന് കരകയറ്റുന്നതിന് സമർത്ഥങ്ങൾ അല്ല. അവിടെ അപകർഷത പുതിയ രൂപഭാവങ്ങൾ കൈക്കൊള്ളുന്നു. കാരണം നിങ്ങൾ അതിനെ ആന്തരികമായി പരിഹരിച്ചിട്ടില്ല എന്നത് തന്നെ. ബാഹ്യങ്ങളായ ഉപായങ്ങൾ ഉപയോഗിച്ച് അപകർഷതയെ പരിഹരിക്കുവാൻ ഉള്ള ശ്രമം നിമിത്തം ലോകത്തിന്റെ സ്ഥിതി എത്രയോ പരിതാപകരം. ഈ പാഴ് ശ്രമമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രക്ഷുബ്ധതകളുടെയും കാരണം. വിദ്വേഷവും, യുദ്ധങ്ങളും, വിപ്ലവങ്ങൾ പോലും അവ പരിഹരിക്കുവാനുള്ള അശാസ്ത്രീയമായ ശ്രമങ്ങളിൽ നിന്നും സംഭവിക്കുന്നതാണ്. എന്നാൽ പ്രശ്നം ബാഹ്യമല്ല ആന്തരികമാണ്.

അതിനാൽ നമുക്ക് പ്രശ്നത്തെ ആന്തരികമായി പരിഹരിക്കുന്നതെങ്ങനെ എന്ന് നോക്കാം. അനുസരണ ബലിയെകാൾ ശ്രേഷ്ഠം എന്ന് പറയുന്നതിൽ എന്തർത്ഥം ഇരിക്കുന്നു? അഥവാ അത് അർത്ഥവ്യത്താണെന്ന് നിങ്ങൾ വാദിക്കുന്നുണ്ടെങ്കിൽ ഞാനൊരു കാര്യം ചോദിച്ചു കൊള്ളട്ടെ. നിങ്ങൾ ആരെയെങ്കിലും അനുസരിക്കുവാൻ ബാദ്ധ്യസ്തനാണെങ്കിൽ അയാൾ നിങ്ങളെയും അനുസരിക്കാൻ ബാദ്ധ്യസ്തനല്ലേ. ഓഫീസിൽ നിങ്ങൾ മേലധികാരി പറയുന്നത് അനുസരിക്കുവാൻ ബാധ്യസ്ഥൻ ആണെങ്കിൽ നിങ്ങൾ പറയുന്നത് അനുസരിക്കുവാൻ മേലധികാരിയും ബാധ്യസ്ഥൻ അല്ലേ? അപ്പോൾ മാത്രമല്ലേ ആ അനുസരണ കൊണ്ട് എന്തെങ്കിലും അർത്ഥമുണ്ടാകുന്നുള്ളൂ. പകരം അന്ധമായ അനുസരണവും അടിമപ്പണിയും ഈ ലോകത്തെ നരകതുല്യമാക്കുന്നു. നമ്മുടെ

സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം ഈ അന്ധവും അശാസ്ത്രീയവുമായ അനുസരണം അല്ലെന്ന് വാദിക്കുവാൻ ആർക്കെങ്കിലും കഴിയുമോ. ഈ രീതിയിൽ പോയാൽ ലോകം നശിച്ചു പോകുകയേ ഉള്ളൂ. അപകർഷതയിൽ വീണുപോയ മനുഷ്യനെ അതിൽനിന്ന് കരകയറ്റുവാനുള്ള എല്ലാ സാധ്യതകളെയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം നല്ല വ്യക്തികളെയും നല്ല സമൂഹത്തെയും വാർത്തെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം. ഇതിനായി കഠിന പരിശ്രമത്തിന്റെ ഒന്നും ആവശ്യമില്ല. അല്പം അറിവും ഉൾക്കാഴ്ചയും ധാരാളം മതിയാകും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120