ബിനോയ് എം. ജെ.
തത്വ ശാസ്ത്രജ്ഞന്മാർ ഭരണാധികാരികൾ ആകണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് സോക്രട്ടീസും
പ്ലേറ്റോയും മറ്റുമാണ്. അറിവില്ലാത്തവർ അധികാരത്തിൽ വരുന്നത് സർവ്വനാശം ആണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണല്ലോ. ആധുനികലോകം അധ:പതിക്കുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്.
അറിവുള്ളവർ തങ്ങളുടെ അറിവിനാൽ തന്നെ അധികാരത്തിലേക്ക് വരണമെന്നാണ് സോക്രട്ടീസ് ഉദ്ദേശിച്ചത്. എന്നാൽ നിലവിലുള്ള സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഇത് അസാധ്യവുമാണ്. ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്വർ, ശൂദ്രർ എന്ന നാല് ഗണങ്ങളായി ഭാരതീയർ മനുഷ്യവർഗ്ഗത്തെ വിഭജിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ഇവരിൽ ബ്രാഹ്മണരും ക്ഷത്രിയരും കൂടി ചേർന്ന് ഒന്നാകണം എന്നാണ് സോക്രട്ടീസ് ഉദ്ദേശിക്കുന്നത്. ഇത് ശരിയാണെങ്കിൽ നാലു വണ്ണങ്ങളും കൂടി ചേർന്ന് ഒന്നായിത്തീരുന്നത് അത്യുത്തമം ആയിരിക്കുകയില്ലേ? അപ്പോൾ മാർക്സും മറ്റും വാദിച്ച മാതിരി അടുക്കുകളില്ലാത്ത സമൂഹം നിലവിൽ വരുന്നു.
മുകളിൽ സൂചിപ്പിച്ച മാതിരി അറിവുള്ളവർക്ക് അവരുടെ അറിവിനാൽ തന്നെ അധികാരത്തിൽ വരുവാൻ
അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അഗാധപ്രതിഭകൾക്ക് അത് സാധ്യവുമാണ്. അധികാരം കർമ്മം ചെയ്യുന്നതിനുള്ള മുൻപാധി കൂടിയാണ്. അധികാരം ഇല്ലാതെയുള്ള കർമ്മാനുഷ്ഠാനം അടിമപ്പണിയാണ്. ലോകമെമ്പാടും അടിമപ്പണി അരങ്ങേറുന്നു. ഈ വസ്തുത തത്വശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയിൽ
പെട്ടിട്ടില്ല എന്ന് തോന്നുന്നു. കർമ്മം ചെയ്യുന്നവരിൽ നിന്നും അധികാരം തട്ടിത്തെറിപ്പിക്കുന്ന ഈ പ്രതിഭാസത്തിന് ഒരു വിരാമം ഉണ്ടാകണമെങ്കിൽ മുകളിൽ പറഞ്ഞ മാതിരി നാല് വർണ്ണങ്ങളും കൂടി ഒന്നാ
കേണ്ടിയിരിക്കുന്നു.
ആധുനിക സാമൂഹിക വ്യവസ്ഥിതിയിലേക്ക് നോക്കിയിട്ട് നമ്മുടെയൊക്കെ അധികാരം എവിടെ നിന്നും വരുന്നു എന്ന് പരിശോധിക്കാം. എല്ലാവരുടെയും അധികാരം പുറമേ നിന്നാണ് വരുന്നത്. സമൂഹം ചിലർക്കൊക്കെ അധികാരം കൊടുക്കുകയും മറ്റു ചിലർക്കൊക്കെ അധികാരം കൊടുക്കാതെ ഇരിക്കുകയും
ചെയ്യുന്നു. ഉദാഹരണത്തിന് രാഷ്ട്രതന്ത്രജ്ഞന്മാർക്കും ബിസിനസ്സുകാർക്കും അധികാരം വേണ്ടുവോളം ഉണ്ട്.
തത്വശാസ്ത്രജ്ഞന്മാർക്കും തൊഴിലാളികൾക്കും അധികാരം സ്വപ്നം കാണുവാനേ കഴിയൂ. എന്നാൽ പുറമേ നിന്നും സമൂഹം അധികാരം കൊടുക്കുന്നില്ലെങ്കിലും തങ്ങളുടെ ചുറ്റും ഉള്ളവരിൽ ആന്തരികമായ അധികാരത്തിന്റെ ദിവ്യ പ്രഭ ചൊരിയുന്ന അപൂർവം ചിലരെ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ കണ്ടെത്തുവാൻ കഴിയും. ഉദാഹരണത്തിന് മഹാത്മാഗാന്ധി. അവരുടെ അധികാരം ഉള്ളിൽ നിന്നും
വരുന്നു. ആ അധികാരത്തെ അവരിൽ നിന്നും പിടിച്ചെടുക്കുവാൻ സമൂഹത്തിന് കഴിയുന്നില്ല. അവരുടെ അധികാരം സ്ഥായിയും ശാശ്വതവും ആണ്.
എല്ലാവരും ബാഹ്യമായ അധികാരത്തിന്റെ പിറകെ ഓടുന്നു. അതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ ആർക്കും ശാന്തി കിട്ടാത്തത്. സമൂഹം സമ്മാനിക്കുന്ന അധികാരം ആപേക്ഷികമാണ്. ജനാധിപത്യം
ബാഹ്യമായി വരുന്ന അധികാരത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നു. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും
വലിയ വൈകല്യവും. തെരഞ്ഞെടുപ്പുകളും ഭരണഘടനയും നിയമങ്ങളും എല്ലാം ബാഹ്യമായി വരുന്ന
അധികാരത്തിൽ അധിഷ്ഠിതമാണ്. എന്നിരുന്നാലും ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിക്കൊണ്ട് കേവല
അധികാരിയായി മാറുവാൻ ആർക്കും കഴിയും. ഈ കേവല അധികാരത്തിലേക്ക് വരുവാൻ ഒരാൾക്ക് രണ്ട് പടവുകൾ കയറേണ്ടതുണ്ട്. ഈ രണ്ട് പടവുകളും അത്യന്തം സാമ്യമുള്ളതും അനായാസം കയറാവുന്നതും ആണ്. അതിലേക്ക് വരുന്നതിനായി ഒരാൾ സാമൂഹികമായ ആപേക്ഷിക അധികാരത്തെ ത്യജിക്കേണ്ടിയിരിക്കുന്നു. അയാൾ സമൂഹത്തെ തന്നെ പരിത്യജിക്കുന്നു. കാരണം അധികാരം ലക്ഷ്യം വച്ചുകൊണ്ടാണ് ഒരാൾ സമൂഹത്തിന്റെ പിറകെ ഓടുന്നത്. സമൂഹത്തിൽ എത്തിയാൽ അധികാരം ലഭിക്കുമെന്ന് അയാൾ വ്യാമോഹിക്കുന്നു. പിന്നീടുള്ള ജീവിതം അത് നേടിയെടുക്കുന്നതിനുള്ള പരിശ്രമമാണ്. അവിടെ ആരൊക്കെ ചവിട്ടിയെരിക്കപ്പെടുന്നു. എന്നാൽ ശരിയായ അധികാരം ഒട്ടു കിട്ടുന്നുമില്ല. എങ്ങും അശാന്തിയും അസ്വസ്ഥതയും. ലോകം ഒരു യുദ്ധക്കളം പോലെ ആയിരിക്കുന്നു. ഇത് അത്യന്തം ശാസ്ത്രീയവും അനാരോഗ്യകരവും ആണ്.
അധികാരം ഉള്ളിൽ നിന്നും വരട്ടെ. അത് ദൈവികമായ അധികാരമാണ്. അതിനെ കണ്ടെത്തുവിൻ. ബാഹ്യമായ അധികാരത്തിന്റെ മുന്നിൽ- അത് എത്രമാത്രം ശക്തമാണെങ്കിലും- തലകുനിക്കാതെ ഇരിക്കുവിൽ. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ബാധിക്കുവാൻ ബാഹ്യമായ അധികാരത്തിനോ ബാഹ്യലോകത്തിനോ കഴിയുകയില്ല. ആദ്യമേ നിങ്ങൾ ബാഹ്യമായ അധികാരത്തിനു മുമ്പിൽ തല കുനിക്കുന്നു. കാരണം നിങ്ങൾക്കും അതിൽ ഒരു കണ്ണുണ്ട്. നിങ്ങൾ സമൂഹത്തിന്റെ പിറകെ പോകേണ്ടതില്ല. നിങ്ങൾ നിങ്ങളിൽത്തന്നെ നിലയുറപ്പിക്കുവിൻ. നിങ്ങൾ നിങ്ങളോട് തന്നെ കൂട്ടുകൂടുവിൻ. ഇത് ആവോളം അനുഷ്ഠിച്ചു
കഴിഞ്ഞാൽ, പതിയെ പതിയെ സമൂഹം നിങ്ങളിലേക്ക് ഒഴുകിത്തുടങ്ങും. അപ്പോൾ നിങ്ങൾ സമൂഹത്തിന്റെ
കേന്ദ്രമായി മാറുന്നു. അപ്പോൾ നിങ്ങൾക്ക് ശാശ്വതമായ അധികാരത്തെക്കുറിച്ചുള്ള ദർശനങ്ങളും ഉൾക്കാഴ്ചകൾ
ലഭിച്ചു തുടങ്ങുന്നു. പിന്നീടങ്ങോട്ട് അനന്താനന്ദത്തിന്റെ വേലിയേറ്റമായിരിക്കും. നിങ്ങളിലുള്ള ഈശ്വരൻ
പ്രകാശിച്ചു തുടങ്ങുന്നു. അവിടെ തത്വശാസ്ത്രജ്ഞന്മാർ ഭരണാധികാരികളായി മാറുന്നു. സോക്രട്ടീസ്സിന്‍റെ സ്വപ്നം അവിടെ സാക്ഷാത്കരിക്കപ്പെടുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply