ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശരീരത്തിൽ സാധാരണമായ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നിത്യ സംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. നമ്മുടെ ജീനുകൾ എങ്ങനെയാണ് ക്യാൻസറിലേക്ക് നയിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം. “ആഞ്ജലീന ജോളി ഇഫക്റ്റ്” എന്നറിയപ്പെടുന്ന ഈ കണ്ടെത്തൽ പുറത്തിറങ്ങിയിട്ട് ഇപ്പോൾ ദശാബ്ദത്തിലേറെയായി. 2013-ലാണ് RCA1 ജീനിലെ പിഴവുകൾ പോസിറ്റീവായി പരിശോധിച്ചതിന് ശേഷം തനിക്ക് സ്തനാർബുദം വരാനുള്ള 87% സാധ്യതയും ഓവറിയൻ ക്യാൻസർ വരാൻ 50% സാധ്യതയും ഉള്ളതായി നടി ആഞ്ജലീന ജോളി പുറത്ത് വിട്ടത്. ഇതിന് പിന്നാലെ നടി തൻെറ ഓവറിയും ഫാലോപ്യൻ ട്യൂബുകളും നീക്കം ചെയ്‌തിരുന്നു.
ആഞ്ജലീന ജോളി “പ്രെഡിക്റ്റീവ് ” ജനറ്റിക് ടെസ്റ്റിംഗിനാണ് വിധേയയായത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളുടെ പാരമ്പര്യവും മറ്റും കണക്കിലെടുത്ത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനും ഈ ടെസ്റ്റ് സഹായിച്ചു. ക്യാൻസർ രോഗനിർണയം നടത്തുന്നവർ ജനറ്റിക് ടെസ്റ്റിംഗ് ചെയ്യുന്നത് സാധാരണമാണെങ്കിലും ഇതുവരെയും ക്യാൻസർ സ്ഥിരീകരിച്ചിട്ടയിലാത്തവരുടെ ഇടയിലും എൻഎച്ച്എസിൻെറ പ്രെഡിക്റ്റീവ് ജനറ്റിക് ടെസ്റ്റിംഗിൻെറ ഡിമാൻഡ് വർദ്ധിച്ച് വരികയാണ്.
ക്യാൻസറിൻെറ കുടുംബ ചരിത്രമുള്ളതിനാൽ ക്യാൻസർ രോഗനിർണ്ണയം ഇതുവരെയും നടത്താത്ത വ്യക്തികൾക്ക് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് പകരം എൻഎച്ച്എസ് ജനിതക സേവനത്തിലൂടെയാണ് റഫറലുകൾ നൽകുന്നത്. പലപ്പോഴും രോഗികൾക്ക് ഉയർന്ന ഡിമാൻഡ് കാരണം ടെസ്റ്റിംങിനായി നീണ്ട കാത്തിരിപ്പ് നേരിടേണ്ടതായി വരാറുണ്ട്.
Leave a Reply