ബെയ്ജിങ്: ഹൃദ്രോഗിയായ നാല് വയസുകാരനെ കാലുവെച്ച് വീഴ്ത്തി ഗര്‍ഭിണിയുടെ പ്രതികാരം. കുട്ടിയെ കാലുവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വികൃതിക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് യുവതി വിശദീകരിച്ചു. ചൈനയിലാണ് സംഭവം. ഗര്‍ഭിണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഹോട്ടലിലെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ഇവര്‍ ഇരുന്നിരുന്നത്. നാല് വയസുകാരന്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്ന സമയത്ത് കവാടത്തിലുണ്ടായിരുന്ന കര്‍ട്ടണ്‍ ഗര്‍ഭിണിയുടെ ദേഹത്ത് തട്ടിയതാണ് ഇവരെ പ്രകോപിതരാക്കിയത്. കുട്ടി തിരികെ പോകുമ്പോള്‍ ഇവര്‍ മനപൂര്‍വം കാലുവെച്ച് വീഴ്ത്തി. കുട്ടി കവാടത്തിനു പുറത്തേക്ക് തെറിച്ചു വീണു. മൂക്കിന് നിസാര പരിക്കേറ്റിട്ടുണ്ട്.
ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടി പിന്നീടാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വന്‍ തുക പിഴയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയുടെ ക്രൂരത കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
വീഡിയോ കാണാം.
Leave a Reply