തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ഗര്‍ഭിണിക്ക് ദാരുണാന്ത്യം. ആനാവൂര്‍ വേങ്കച്ചല്‍ സ്‌കൂള്‍ ജംക്ഷനു സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യ (26) ആണ് മരിച്ചത്. പരുക്കേറ്റ വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എ.ടി ആശുപത്രിയില്‍ പരിശോധനയ്ക്കു പോകവേ ഇന്നലെ രാവിലെ ഏഴിന് കരമന ആണ്ടിയിറക്കത്തു വച്ചായിരുന്നു അപകടം. പൊലീസ് പറയുന്നത് ഇങ്ങനെ; ബൈക്കിന്റെ അതേ ദിശയില്‍ സഞ്ചരിച്ച ബസ് തട്ടി യുവതി ബസിനടിയിലേക്കു മറിഞ്ഞു തലയിലൂടെ ചക്രം കയറിയിറങ്ങി. വിനോദ് അല്‍പ്പം ദൂരെ മാറിയാണ് തെറിച്ചു വീണത്. ധന്യ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.മൃതദേഹം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. നെയ്യാറ്റിന്‍കരയില്‍ ബേക്കറി തൊഴിലാളിയാണ് വിനോദ്. മണലൂര്‍ കൂട്ടുകാല സ്വദേശിനിയായ ധന്യ രണ്ടരമാസം ഗര്‍ഭിണിയായിരുന്നു. പൊലീസ് കേസെടുത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ