കെ എഫ് സിയിൽ നിന്നു വാങ്ങിയ ചിക്കനിൽ പച്ചനിറം കണ്ടെത്തി ഗർഭിണിയായ യുവതി. ചാനെല്ലേ ജാക്ക്സൺ എന്ന യുവതിയാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം കണ്ടെത്തിയത്. ലിംങ്കൻഷിയറിലെ സ്‌കന്ത്രോപിലുള്ള കെ എഫ് സിയുടെ ഡ്രൈവ് – ത്രൂ റസ്റ്റോറന്റിൽ നിന്നു തന്റെ കുടുംബത്തിനു വേണ്ടി വാങ്ങിയ ചിക്കൻ പിസീലാണ് പച്ചനിറം കണ്ടെത്തിയത്.
15 മാസം മാത്രം പ്രായമുള്ള തന്റെ മകൾക്ക് കൊടുക്കുവാനായി എടുത്തപ്പോഴാണ് പച്ച നിറം കണ്ടത്. 30 ആഴ്ച ഗർഭിണി ആയ താൻ ഭാഗ്യവശാൽ ആണ് കഴിക്കാതിരുന്നത് എന്നും ഗ്രിംസ്‌ബി ലൈവ്നു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ഒരു പായ്ക്കറ്റ് ചിക്കൻ പീസുകൾ ആയിരുന്നു വാങ്ങിച്ചിരുന്നത് എങ്കിലും, ഒന്നിൽ മാത്രമേ പച്ചനിറം കണ്ടെത്തി ഉള്ളൂ.
ഭർത്താവ് ക്രയ്ഗിനോടും, മകൾ, ലില്ലിയാർണയോടും ഒപ്പമാണ് യുവതി റസ്റ്റോറന്റിൽ എത്തിയത്. തിരികെ വന്നു, വിവരം സ്റ്റാഫിനെ അറിയിച്ചപ്പോൾ അവർ ഞെട്ടി പോയി. പകരം മാറ്റി നൽകാനും അവർ മറന്നില്ല.
എന്നാൽ ഈ പച്ചനിറം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത് അല്ല എന്നാണ് കെ എഫ് സിയുടെ വിശദീകരണം. ഇത് സ്വാഭാവികമാണെന്നും, എന്നാൽ യുവതിക്കുണ്ടായ അനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു.
Leave a Reply