ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലീഡ്സ് ആസ്ഥാനമായുള്ള ഇടവകയായ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വിപുലമായ വിശുദ്ധചാരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങളുടെയും അതിനുശേഷമുള്ള തമുക് നേർച്ചയോടെയാണ് വിശുദ്ധവാരത്തിന് തുടക്കമാകുക . കഴിഞ്ഞ 12 വർഷമായി ലീഡ്‌സിലും പരിസരപ്രദേശത്തുമുള്ള സീറോ മലബാർ വിശ്വാസികൾ ഓശാന ഞായറാഴ്ചയിലെ തിരുകർമ്മങ്ങൾക്ക് ശേഷം നടത്തുന്ന തമുക് നേർച്ച നിരവധി വിശ്വാസികളെയാണ് ആകർഷിക്കുന്നത്. വിശുദ്ധ വാരാചരണത്തിനു മുന്നോടിയായി നാൽപതാം വെള്ളിയാഴ്ച വിശുദ്ധകുർബാനയും ; കുരിശിന്റെ വഴിയും, കൊഴിക്കട്ട നേർച്ചയും ഉണ്ടായിരിക്കും.

ഈസ്റ്ററിനോട് അനുബന്ധിച്ച് വിശ്വാസികളുടെ സൗകര്യാർത്ഥം ഏപ്രിൽ 8 – ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്കും 9 മണിക്കും, ഏപ്രിൽ 9 -ന് ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 -നും വിശുദ്ധ കുർബാനയും ഈസ്റ്റർ ആഘോഷവും ഉണ്ടായിരിക്കും. ലീഡ്സിലും പരിസരപ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളിലേയ്ക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു. വിശുദ്ധ വാരത്തിലേ തിരുകർമ്മങ്ങളുടെ സമയക്രമീകരണം താഴെപ്പറയുന്ന വിധത്തിൽ വിധത്തിലായിരിക്കും.

മാർച്ച് 31, നാൽപതാം വെള്ളിയാഴ്ച 6 .30 P. M
ഏപ്രിൽ 2 , ഓശാന ഞായറാഴ്ച -10 A . M & 4 P. M .
ഏപ്രിൽ 6, പെസഹാ വ്യാഴം – 6 P. M
ഏപ്രിൽ 7 , ദുഃഖവെള്ളി – 10 A. M
ഏപ്രിൽ 8, ദുഃഖശനി – 10 A. M

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസ്റ്റർ വിജിൽ

ഏപ്രിൽ 8 – 5 P . M & 9 P . M
ഏപ്രിൽ 9 – 10 A . M
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

ഫാ. ജോസ് അന്ത്യാംകുളം (വികാരി) : 0747280157
ജോജി തോമസ് (പി ആർ ഒ): O7728374426