ദേവി എല്ലാ ദിവസവും സാരിയല്ലേ ഉടുക്കുന്നത്. ഇന്ന് ചുരിദാറാകാമെന്ന് തീരുമാനിച്ച പൂജാരിയ്ക്ക് പണി കിട്ടി. ദേവി വിഗ്രഹത്തില്‍ ചുരിദാര്‍ ധരിപ്പിച്ചു. പണിയും പോയി. പൂജാരിയുടെ പരിഷ്‌കാരം ഭക്തര്‍ക്ക് അത്ര ഇഷ്ടമായില്ല. രാജയുടേ പിതാവിന്റെ ജോലി തന്നെ നഷ്ടമായി. നാഗപട്ടണം മയിലാടും തുറൈയില്‍ കാവേരി നദീതീരത്താണ് മയൂരനാഥ സ്വാമി ക്ഷേത്ര

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ഷേത്രത്തിലെ അഭയാംബിക ദേവീ വിഗ്രഹത്തിലാണ് രാജ ചുരിദാര്‍ ധരിപ്പിച്ചത്. ആറു മാസത്തിന് മുമ്പാണ് പിതാവിനെ ജോലിയില്‍ സഹായിക്കാന്‍ രാജ ഗുരുക്കള്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാന പൂജാരി ഇയാളുടെ അച്ഛന്‍ കല്യാണസുന്ദരം ഗുരുക്കളാണ് .വെള്ളിയാഴ്ച വിശിഷ്ച ചന്ദനം ചാര്‍ത്തല്‍ പൂജയ്ക്ക് വേണ്ടിയാണ് സാരി അലങ്കാരത്തിന് പകരം ചുരിദാര്‍ അടിച്ചത്. ഈ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ ഇടുകയും ചെയ്തു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ ആരെന്ന് അന്വേഷിച്ചു. തുടര്‍ന്ന് അച്ഛന്റേയും മകന്റേയും പണി പോയി. ആയിരത്തിലധികം പഴക്കമുള്ള വിഗ്രഹം. കാശിയ്ക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥ സ്വാമി ക്ഷേത്രം.