സ്വന്തം ലേഖകൻ
വെസ്റ്റ്മിനിസ്റ്റർ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കാറപകടം. പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയ്ക്ക് ശേഷം തന്റെ ജാഗ്വാറിൽ പാർലമെന്റ് സ്‌ക്വയറിലേക്ക് പോകവേ ആണ് അപകടം ഉണ്ടായത്. വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിന് പുറത്താണ് സംഭവം. പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥരുടെ മുന്നിലേക്ക് പ്രതിഷേധക്കാരൻ ഓടിക്കയറിയപ്പോഴാണ് അപകടം ഉണ്ടായത്. പെട്ടെന്നുള്ള ബ്രേക്കിടീൽ മൂലം പുറകിലുണ്ടായിരുന്ന വാഹനം പ്രധാനമന്ത്രിയുടെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
കാറിന് മുന്നിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പബ്ലിക് ഓർഡർ ആക്ടിന്റെ അഞ്ചാം വകുപ്പ് പ്രകാരവും ദേശീയപാത തടസ്സപ്പെടുത്തിയതിന് ഒരാളെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. കുർദിഷ് വിമതർക്കെതിരായ തുർക്കിയുടെ നടപടിയിൽ പ്രതിഷേധം നടത്തുകയായിരുന്നു അദ്ദേഹം.
Leave a Reply