ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ രോഗികൾക്ക് ആശുപത്രി അപ്പോയിന്മെന്റ് നഷ്ടമായാൽ പിഴ ഈടാക്കുമെന്ന ടോറി നേതൃത്വത്തിന്റെ തീരുമാനം പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കി. ലിസ് ട്രസ് മുൻപോട്ട് വെച്ച ഈ നയം പിൻവലിക്കുന്നതിലൂടെ ടോറിയിൽ ഋഷി സുനകിന്റെ മേധാവിത്വം ഉറപ്പാവുകയാണ്. രോഗികൾക്ക് സ്ലോട്ട് നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജി പി മാരുടെ വാക്കുകൾ കൂടി കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് നമ്പർ 10 വക്താവ് പറഞ്ഞു. ആളുകളുടെ ആവശ്യങ്ങൾ കേൾക്കാനും അത് പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ നിർദേശത്തെ എതിർത്തുകൊണ്ട് പല ഡോക്ടർമാരും രംഗത്ത് വന്നു. യൂണിയൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് ഉന്നയിച്ചു. ആവശ്യമുള്ള ഘട്ടത്തിൽ സൗജന്യ പരിചരണമെന്ന എൻ എച്ച് എസിന്റെ തത്വത്തിനെതിരാണെന്നും അവർ ഉന്നയിച്ചു. എന്നാൽ ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും നിലവിലെ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ഇതിലൂടെ സാധിക്കുമെന്നും ഈ നടപടിയെ അനുകൂലിച്ചു രംത്തെത്തിയവർ പറഞ്ഞു.
Leave a Reply