ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ ചാൾസ് രാജാവും മകൻ പ്രിൻസ് ഹാരിയും കൂടി കണ്ടു. ഇവർ ഒന്നിച്ച് കാണുന്നത് ഒരു വർഷത്തിന് ശേഷമാണ്. ഏകദേശം 50 മിനിറ്റ് നീണ്ട സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു. കഴിഞ്ഞ വർഷം രാജാവിന് ക്യാൻസർ രോഗം കണ്ടെത്തിയ ശേഷമുള്ള അവരുടെ ആദ്യ മുഖാമുഖമാണ് നടന്നത്.
യുകെയിൽ ചാരിറ്റി പരിപാടികൾക്കായി എത്തിയ ഹാരി അച്ഛനുമായി വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. . മെയ് മാസത്തിൽ ആണ് വികാരഭരിതമായ ഹാരിയുടെ അഭിമുഖം വന്നത്. “ജീവിതം വിലപ്പെട്ടതാണ്, ഇനി കലഹം തുടരേണ്ട കാര്യമില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കുടുംബബന്ധത്തിലെ വിള്ളൽ ഒത്തു തീർക്കാനുള്ള ശ്രമമായി ആണ് പൊതുവെ കരുതപ്പെടുന്നത്.
എന്നിരുന്നാലും തന്റെ സഹോദരനായ പ്രിൻസ് വില്യവുമായി ഹാരി കണ്ടുമുട്ടിയതായി റിപ്പോർട്ടുകളൊന്നുമില്ല. ഹാരി തന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ ചരമ വാർഷിക ദിനത്തിൽ പുഷ്പചക്രം അർപ്പിച്ചപ്പോൾ പ്രിൻസ് വില്യവും കാതറിനും വേറെ ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു. രാജകുടുംബത്തിലെ ശിഥിലമായ ബന്ധങ്ങൾ ഒത്തു തീർക്കാനുള്ള ശ്രമങ്ങൾക്ക് ഈ ചർച്ചകൾ തുടക്കമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Leave a Reply