ലണ്ടൻ: ഫിലിപ്പ് രാജകുമാരന്റെ മരണം ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചതായി എലിസബത്ത് രാജ്ഞി. തൊണ്ണൂറ്റൊന്പതുകാരനായ ഭർത്താവ് ഫിലിപ്പിന്റെ മരണം തന്റെ ജീവിതത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചെന്ന് എലിസബത്ത് രാജ്ഞി പറഞ്ഞതായി മകൻ ആൻഡ്രു മാധ്യമങ്ങളോടു വ്യക്തമാക്കി.
ഫിലിപ്പ് രാജകുമാരന്റെ മരണം വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ആൻഡ്രു പറഞ്ഞു. ഇതു വലിയ നഷ്ടമാണ്. രാഷ്ട്രത്തിന്റെ മുത്തച്ഛനെ നഷ്ടമായി- ആൻഡ്രു മാധ്യമങ്ങളോടു പറഞ്ഞു.
ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങുകൾ വിൻസർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ ശനിയാഴ്ച നടക്കും. ശനിയാഴ്ച വരെ ബ്രിട്ടനിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫിലിപ്പ് രാജകുമാരൻ 2005 മുതൽ ഉപയോഗിച്ചിരുന്ന ലാൻഡ് റോവറിലാകും അദ്ദേഹത്തിന്റെ മൃതദേഹം സെന്റ് ജോർജ് ചാപ്പലിൽ എത്തിക്കുക. കൊട്ടാരത്തിൽനിന്നു ചാപ്പൽ വരെ മൃതദേഹം ലാൻഡ് റോവറിൽ കൊണ്ടുപോകും.
ടാറ്റാ മോട്ടോഴ്സ് ലാൻഡ് റോവർ ഏറ്റെടുക്കുന്നതിന് മൂന്നു വർഷം മുന്പാണ് രാജകുമാരന്റെ ഉപയോഗത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത പതിപ്പ് നൽകിയത്.
Leave a Reply