ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വില്യം രാജകുമാരനോടും ഹാരി രാജകുമാരനോടും ഡയാന രാജകുമാരിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാണെന്ന് അറിയിച്ച് മുൻ പാചകക്കാരൻ രംഗത്ത്. പ്രോസ്‌റ്റേറ്റ് ക്യാൻസർ രോഗനിർണയത്തിന് ശേഷമായിരുന്നു പരാമർശം.10 വർഷത്തിലധികമായി രാജകുമാരിയുടെ എല്ലാമായിരുന്ന പോൾ ബറെൽ എന്നായാളാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. രാജകുമാരിയുടെ രഹസ്യങ്ങൾ തന്നെ ഭാരപ്പെടുത്തുന്നു എന്നും, രണ്ട് ആൺമക്കളോടും അത് പറയാം എന്ന് തീരുമാനിച്ചത് അതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. വൈകിയാൽ അതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വില്യമിനോടും ഹാരിയോടും അമ്മയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പറയാനുള്ള ഉത്തരവാദിത്തം തന്റെ അസുഖം കൊണ്ടുവന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബറെൽ ദ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എല്ലാം അത്ര നല്ല കാര്യങ്ങൾ ഒന്നുമല്ല, പക്ഷെ ഞാൻ വേറൊരിടത്തേക്ക് പോയാൽ ഇവർ ഒരിക്കലും ഇത് അറിയില്ല. അവർ അറിയണമെന്ന് ഞാൻ കരുതുന്നു. രാജ്ഞിയുടെ ആഗ്രഹം അത് തന്നെ ആണെന്നും ഞാൻ മനസിലാക്കുന്നു’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചത്. ഡയാനയുടെ ഏറ്റവും നല്ല സുഹൃത്തും, അവൾ വിശ്വസിച്ചിരുന്ന ഒരേയൊരു പുരുഷൻ താൻ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡയാന തന്നിൽ വിശ്വസിച്ചറിയിച്ചിരുന്ന വിവരങ്ങൾ മക്കളെ കൂടുതൽ അടുപ്പിച്ചേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അന്തരിച്ച രാജകുമാരി തന്റെ മക്കളെ ജീവിതകാലം മുഴുവൻ അരികിൽ നിർത്താൻ ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രോഗം തന്നെ വല്ലാതെ വലച്ചെന്നും ഉടൻ തന്നെ ഓപ്പറേഷന് വിധേയനാകണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.