ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. അഡ്‌ലൈഡ് ടെസ്റ്റില്‍ യുവ സൂപ്പര്‍ താരം പൃഥി ഷാ കളിക്കില്ല. പരിശീലന മത്സരത്തിനിടെ പരിക്കേറ്റതാണ് ഷായ്ക്ക് തിരിച്ചടിയായത്.

Image result for prithvi shaw injured

മത്സരത്തിന്റെ മൂന്നാം ദിവസം ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഷായ്ക്ക് കണങ്കാലിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ഷായ്ക്ക് കുറച്ച് ദിവസം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സന്നാഹ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷായ്ക്ക് കനത്ത തിരിച്ചടിയായി മാറി ഈ പരിക്ക്.

Image result for prithvi shaw injured

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓസ്‌ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. പരിക്കേറ്റു വീണ പൃഥ്വിയെ എടുത്തു കൊണ്ടാണ് പുറത്തേക്ക് കൊണ്ടുപോയത്.

Image result for prithvi shaw injured

മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സാണ് ഷാ എടുത്തത്. 69 പന്തില്‍ 11 ബൗണ്ടറി സഹിതമായണ് ഷാ 66 റണ്‍സ് സ്വന്തമാക്കിയത്. ഷായെ കൂടാതെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും അര്‍ധസെഞ്ച്വറി നേടിയിരുന്നു.