മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ സിനിമയുടെ ഷൂട്ടിംഗ് തെലങ്കാനയില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരു സഹോദരനെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് പൃഥ്വിരാജ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിന് അപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം തനിക്ക്. സെറ്റുകളില്‍ പുള്ളി വര്‍ക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം. ഷോട്ടിനു തൊട്ടു മുമ്പ് അദ്ദേഹം തമാശകള്‍ പറയുന്നു, മോനേ എന്നു വിളിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാല്‍ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ ‘സര്‍’ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് തനിക്ക് തൃപ്തി തോന്നിയില്ലെങ്കില്‍ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ ഓകെ സര്‍ എന്നു പറയും. ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാല്‍, വീണ്ടും അടുത്തു വന്നിരുന്ന് സ്‌നേഹത്തോടെ മോനേ എന്നു വിളിക്കും.

അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡിയില്‍ സംവിധാനത്തിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.