ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുൻപായി പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെച്ചു. ലിസ് ട്രസ് മന്ത്രിസഭ ചുമതലയിൽ എത്തുമ്പോൾ പ്രീതിയെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി. ഔദ്യോഗികമായി ബോറിസ് ജോൺസന് രാജികത്ത് കൈമാറി.
നിയുക്ത പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോൾ റുവാണ്ടയിലേക്ക് നാടുകടത്തുന്നതുൾപ്പെടെ, അനധികൃത കുടിയേറ്റം നേരിടാൻ താൻ പിന്തുടരുന്ന നയങ്ങളെ പിന്തുണയ്‌ക്കുന്നത് പ്രധാനമാണെന്ന് ട്രസ് പറഞ്ഞതായും കത്തിൽ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് വർഷം ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മൂഹൂർത്തമാണെന്ന് പ്രീതി ട്വീറ്റ് ചെയ്തു.
പുതിയ മന്ത്രിസഭയിൽ അറ്റോർണി ജനറൽ സുല്ല ബ്രാവർമാനെ ഹോം സെക്രട്ടറിയായി നിയമിക്കാൻ ലിസ് ട്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രീതി പട്ടേലിന്റെ രാജി.
Leave a Reply