സ്വന്തം ലേഖകൻ
2015 നടന്ന സംഭവത്തെ തുടർന്ന് ജീവനക്കാരി അമിതമായി മരുന്നു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ തന്നെ മിസ്സ് പട്ടേൽ സംഭവം നിരസിക്കുകയാണുണ്ടായത്. മിസ്സ് പട്ടേൽ സ്ഥിരമായി ജീവനക്കാരോട് അനാവശ്യമായി ദേഷ്യപ്പെടുകയും, കയർത്ത് സംസാരിക്കുകയും, മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന പരാതിയിൽ സീനിയർ ഹോം ഓഫീസ് ജീവനക്കാരനായ സർ ഫിലിപ്പ് റുറ്റ്നാം രാജി വെച്ചിരുന്നു. ജോലിയിൽ നിന്നും പുറത്താക്കാൻ കാരണക്കാരായതിന്റെ പേരിൽ ഹോം ഓഫീസിനെതിരേയും അദ്ദേഹം നിയമ നടപടിക്ക് മുതിരുന്നുണ്ട്.
മിസ് പട്ടേൽ നേരിടുന്ന ആരോപണങ്ങളെല്ലാം സത്യമാണോ എന്ന് അറിയാനായി തിങ്കളാഴ്ച ഗവൺമെന്റ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ലേബർ പാർട്ടിയുടെ ഷാഡോ ഹോം സെക്രട്ടറിയായ ടിയാനെ അബ്ബോട് പറയുന്നത് അന്വേഷണം പൂർത്തിയാകുന്നതുവരെ പട്ടേലിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നാണ്. അന്വേഷണത്തിൽ മായം കലരാതെ ഇരിക്കാനും ഗവൺമെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
2015 ഒക്ടോബറിലാണ് പട്ടേൽ മോശമായി പെരുമാറിയതിന്റെ പേരിൽ ഓഫീസ് ജീവനക്കാരി വീട്ടിലെത്തി അധികഡോസ് ഉള്ള മരുന്ന് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തന്റെ ജോലിയിലെ പെർഫോമൻസിന്റെ പേരിലല്ലാതെ തന്റെ മുഖം കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രമാണ് പട്ടേലിന്റെ ഓഫീസിൽ നിന്നും രാജിവെച്ചത് എന്ന് അവർ പറയുന്നു. ഇറങ്ങി പോകൂ എന്നും ഇനി മേലാൽ കണ്ണിനു മുന്നിൽ കണ്ടു പോകരുത് എന്നും മറ്റും പറഞ്ഞ് പട്ടേൽ തുടർച്ചയായി ജീവനക്കാരിയെ അപമാനിക്കാറുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പ്രശ്നം പരിഹരിക്കാനായി 25000 പൗണ്ടാണ് നഷ്ടപരിഹാര തുകയായി നൽകേണ്ടത്.
എന്നാൽ കാബിനറ്റ് ഓഫീസ് മിനിസ്റ്റർ ആയ മൈക്കിൾ ഗോവ് പട്ടേലിന് എതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ചിരിക്കുകയാണ്. അവർ വളരെ കാര്യക്ഷമതയുള്ള ഒരു ഉദ്യോഗസ്ഥ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരാതിയെ തുടർന്നുള്ള അന്വേഷണം പക്ഷപാതം ഇല്ലാത്ത രീതിയിൽ കൃത്യമായി തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply