ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ട്: മൂന്നുപ്രധാനപ്പെട്ട സ്ഥലങ്ങളിലെ സ്വകാര്യ കെയർ സർവീസ് ദാതാക്കൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 250 ദശലക്ഷം പൗണ്ട് ലാഭം നേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . “റിക്ലെയിമിങ് അവർ റീജണൽ എക്കണോമീസ്” എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത് . 2021 മുതൽ 2024 വരെ നോർത്ത് ഈസ്റ്റ്, സൗത്ത് യോർക്‌ഷയർ, വെസ്റ്റ് മിഡ്‌ലാൻഡ്സ് മേഖലകളിലെ സ്വകാര്യ കെയർ സർവീസ് സ്ഥാപനങ്ങളാണ് ഇത്രയും വൻതുകയ്ക്ക് ലാഭം നേടിയതെന്ന് റിപ്പോർട്ട് പറയുന്നു.

ആകെ ലാഭത്തിൽ മൂന്നിലൊന്നിലധികം ഭാഗം പ്രൈവറ്റ് സ്ഥാപനങ്ങളുടെ കൈകളിലേയ്ക്കാണ് ഒഴുകിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളിലെ ഡയറക്ടർമാർ സാധാരണ കെയർ സർവീസ് തൊഴിലാളികളെ അപേക്ഷിച്ച് 60 മടങ്ങ് കൂടുതൽ ശമ്പളം വാങ്ങുമ്പോൾ, പല ഫ്രണ്ട്‌ലൈൻ തൊഴിലാളികൾക്കും ജീവിക്കാൻ മതിയാകാത്ത വേതനം മാത്രമാണ് ലഭിക്കുന്നത്. പൊതുധനം സേവന നിലവാരം മെച്ചപ്പെടുത്താനല്ല, ലാഭത്തിന് വേണ്ടി പുറത്തേക്ക് ഒഴുകുന്നതായി റിപ്പോർട്ട് വിമർശിക്കുന്നു.

സർക്കാർ പൊതുസേവനങ്ങളിൽ നിന്ന് എത്ര ലാഭം എടുക്കാമെന്ന് നിയമപരമായ പരിധികൾ നിശ്ചയിക്കണമെന്നും, തദ്ദേശഭരണ സ്ഥാപനങ്ങൾ ആർക്കാണ് കരാറുകൾ നൽകുന്നതെന്നതിൽ കൂടുതൽ വ്യക്തത വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. “കെയർ സർവീസ് ഒരു പൊതു ഉത്തരവാദിത്വമായിരിക്കണമെന്നും വാണിജ്യ വസ്തുവല്ലെന്നും റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച റോസി മഗ്വയർ അഭിപ്രായപ്പെട്ടു.











Leave a Reply