ബോളിവുഡില്‍ പ്രിയ വാര്യര്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. പ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. എഴുപതി കോടി ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ പ്രശാന്ത് മാന്പുളളിയാണ്.

ചിത്രത്തിന്‍റെ ടീസറും അതിനെച്ചൊല്ലിയുളള വിവാദങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്നും ദുരൂഹതകള്‍ ഉണ്ടെന്നും ടീസറില്‍ സൂചനകളുണ്ട്. കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന താരത്തിന്‍റെ ടീസറിലെ ഷോട്ടും സംശയത്തിന് ഇടനല്‍കുന്നു. അന്തരിച്ച നടി ശ്രീദേവി മരിച്ചുകിടന്നതും ബാത്ത്ടബ്ബിലാണ്.

കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ടീസര്‍ ലോഞ്ചിംഗ് പരിപാടിയില്‍ മാധ്യമങ്ങള്‍ ഇക്കാര്യം പ്രിയയോട് ചോദിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ശ്രീദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയെന്നും ദേശീയ അവാര്‍ഡ് നേടിയ സൂപ്പര്‍ താരത്തിന്‍റെ ജീവിതമാണ് പറയുന്നതെന്നും പ്രിയ പറഞ്ഞു. എന്നാല്‍ അത് നടി ശ്രീദേവിയാണോയെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നായിരുന്നു പ്രിയയുടെ മറുപടി.

Leave a Reply