സിനിമ ജീവിതത്തിൽ നിന്നും ഉണ്ടായ മോശം ആനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് മലയാളികളുടെ സ്വന്തം നായിക പ്രിയ മണി. ഒരു അഭിമുഖത്തിൽ ആണ് തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് താരം പറഞ്ഞത്. അഭിനയ ലോകത്തിലേക്ക് എത്തിയിട്ട് ഇത്ര വര്ഷം ആയല്ലോ. ഈ കാലയളവിൽ സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടാകുകയോ സിനിമയിൽ നിന്ന് പിന്മാറുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് തനിക്കുണ്ടായ അനുഭവങ്ങൾ പ്രിയാമണി പറഞ്ഞത്. സിനിമയിൽ നിന്നും അങ്ങനെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഏറ്റെടുത്ത രണ്ടു സിനിമകളിൽ നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ടെന്നാണ് താരം മറുപടി പറഞ്ഞത്.

ആദ്യത്തെ സിനിമയിൽ സംവിധായകന് സിനിമയെ കുറിച്ച് യാധൊന്നും അറിയില്ലായിരുന്നു. അയാൾ വരുന്നു. എന്തൊക്കെയെ പറയുന്നു. അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കുന്നു. എന്നാൽ ഒന്നിനും വ്യക്തമായ ഒരു കണക്കുകൂട്ടലോ ഐഡിയയോ അയാൾക്കില്ലായിരുന്നു. ഇങ്ങനെ പോയാൽ ശരിയാവില്ലന്നു എനിക്ക് തോന്നി. അതോടെ ആ സിനിമയിൽ നിന്നും ഞാൻ പിന്മാറി. രണ്ടാമത്തെ ചിത്രത്തിന്റെയും അവസ്ഥ ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു. ഒരു പ്രേത സിനിമ ആയിരുന്നു അത്. ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം മുതൽ ഷൂട്ട് ചെയ്യുന്നത് കിടപ്പറ രംഗങ്ങൾ മാത്രം ആയിരുന്നു. ആ മുറിക്കുള്ളിൽ ആണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഭാര്യയും ഭര്ത്താവും മകളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥ. എന്നാൽ ഷൂട്ടിങ് ആരംഭിച്ച ആദ്യ ദിവസം മുതെലെ അഞ്ചാം ദിവസം ആയിട്ടും ഇവർ മൂന്നു പേരും കട്ടിലിൽ കിടക്കുന്ന രംഗം മാത്രവുമായിരുന്നു സംവിധായകൻ ഷൂട്ട് ചെയ്തത്. അവസാനം ഞങ്ങൾക്കും വിരക്തി ആയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സത്യത്തിൽ ആ രംഗം കഴിഞ്ഞാൽ അടുത്തത് എന്ത് ചെയ്യണം എന്ന ഐഡിയ സംവിധായകന് ഇല്ലായിരുന്നു. ആറാം ദിവസവും ഇതേ കിടപ്പറ രംഗം ഷൂട്ട് ചെയ്യാൻ തുടങ്ങിയതോടെ ഞാൻ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ആ സിനിമ പൂർത്തിയാക്കാതെ സംവിധായകൻ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. സിനിമയെ കുറിച്ച് ഒരു ഐഡിയ യും ഇല്ലാതെയാണ് ഇത്തരത്തിൽ ഉള്ളവർ സിനിമ ചെയ്യാൻ വരുന്നത്. അതിനു ശേഷം വളരെ ശ്രദ്ധിച്ചു മാത്രമാണ് ഞാൻ സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. അത് കൊണ്ട് തന്നെ അതിനു ശേഷം ഇത്തരത്തിൽ ഒരു അനുഭവം പിന്നീട് നേരിടേണ്ടി വന്നിട്ടില്ല.