കാത്തിരിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രിയാമണി വിവാഹിതയായി. ഇവന്റ് മാനേജ്മന്റ് ബിസിനസ് നടത്തുന്ന മുസ്തഫ രാജ് ആണ് വരന്‍. ആഘോഷങ്ങളില്ലാതെ വിവാഹത്തിന്റെ രജിസ്‌ട്രേഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ബെംഗളൂരുവില്‍ ബാംഗ്ലൂരില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

വ്യാഴാഴ്ച ബെംഗളൂരിലെ ജെ.പി നഗറില്‍ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സത്കാരം.