സംവിധായകന്‍ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ച് മര്‍ദിച്ചു. ശബരിവിഷയത്തിലെ പ്രിയനന്ദനന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെയാണ് ആസൂത്രിതമായ ആക്രമണം.

അദേഹത്തിന്റെ തലയിൽ മർദിച്ചു ചാണകവെള്ളം ഒഴിക്കുകയായിരുന്നു. അക്രമിയെ കണ്ടാലറിയാമെന്ന് അദേഹം പറഞ്ഞു. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തുവച്ചായിരുന്നു സംഭവം. ‘അയ്യപ്പനെതിരെ പറയാൻ നീയാരാടാ’ എന്നു ചോദിച്ചായിരുന്നു മർദനമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നെ ആക്രമിച്ചത് ആസൂത്രിതമാണ്. ഒരാള്‍ മാത്രമല്ല പിന്നില്‍. മറ്റാളുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. അക്രമിയെ കണ്ടാല്‍ അറിയാം; രാഷ്ട്രീയപ്രവര്‍ത്തകനാണെന്നും ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകനാണോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തെ തെറി പറഞ്ഞിട്ടില്ല; ഭാഷ മോശമായതുകൊണ്ടാണ് ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. കൊല്ലാനാണെങ്കിലും വരാം. ഒളിച്ചിരിക്കില്ല’ എന്ന് പിന്നീടുള്ള പോസ്റ്റിൽ അദേഹം കുറിച്ചിരുന്നു. എന്നാല്‍  പ്രിയനന്ദനെതിരായ ആക്രമത്തിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഈ ആക്രമണം ആരുടെയെങ്കിലും വികാരപരമായ നടപടിയാകാം. ഇത് പ്രിയനന്ദനന്റെ ജാഡക്കളിയാണെന്നും ഗോപാലകൃഷ്ണന്‍   പ്രതികരിച്ചു.