കല്യാണം കഴിച്ചു ഒരു കുട്ടിയുമുണ്ടായിട്ടും പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ലണ്ടനിലെ ന്യൂഹാമിലുള്ള ബൈജു സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയാണോ എന്നോ കാര്യത്തിൽ സംശയമുണ്ടെങ്കിലും ബൈജു സലീമിന്റെ കൃത്യമായ ജന്മ സ്ഥലം എവിടെയാണെന്നതിനുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. കുട്ടി പീഡക വേട്ടക്കാര്‍ സമര്‍ത്ഥമായി ഒരുക്കിയ കെണിയിലാണ് ബൈജു വീണിരിക്കുന്നത്. 11 കാരിയാണെന്ന വ്യാജനേ കുട്ടി പീഡക വേട്ടക്കാര്‍ ബൈജുവുമായി ചാറ്റുകയും അയാളെ തന്ത്രപരമായി തങ്ങളുടെ കെണിയിലേക്ക് എത്തിച്ചു കുടുക്കുകയുമായിരുന്നു. അറസ്റ്റിലായ ബൈജു എന്റെ ഭാര്യ… എന്റെ കുഞ്ഞ്… എന്നിങ്ങനെ പറഞ്ഞ് ഉച്ചത്തില്‍ വിലപിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. അറസ്റ്റിലായ ബൈജു സലീമിനെ കോടതി ഇപ്പോള്‍ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ ജൂലൈ 28ന് സ്‌കോര്‍പിയോന്‍ ഹണ്ടേര്‍സ് യുകെ നടത്തിയ പെഡോഫയല്‍ ഹണ്ടര്‍ സ്റ്റിംഗ് ഓപ്പറേഷനിലാണ് ബൈജു കുടുങ്ങിയത്. തുറന്ന ചാറ്റിനൊടുവില്‍ 11കാരി സെക്‌സ് വാഗ്ദാനം ചെയ്ത് വിളിച്ചപ്പോള്‍ അതില്‍ മയങ്ങിയെത്തിയ ബൈജുവിനെ കാത്തിരുന്നത് പോലീസായിരുന്നു.

അറസ്റ്റിലായ യുവാവിനെ ജൂലൈ 31നാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളെ ഈ മാസം അവസാനം ക്രൗണ്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് പോസ്റ്റ് വെളിപ്പെടുത്തുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ കുടുക്കുന്നതിനായി സൃഷ്ടിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റുകളും ചാറ്റുകളും പെരുകുന്ന അവസ്ഥയാണുള്ളതെന്ന് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

ഇത്തരക്കാരുടെ സന്ദേശങ്ങള്‍ക്ക് മറുപടിയേകുന്നതിനും അവരെ വലയില്‍ കുടുക്കുന്നതിനുമായി തങ്ങള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. താന്‍ അബദ്ധത്തില്‍ തെറ്റു ചെയ്ത് പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും എന്റെ ഭാര്യ… എന്റെ ആറ് വയസുള്ള കുട്ടി … എന്നിങ്ങനെ പറഞ്ഞ് ദയനീയമായി യാചിക്കുന്ന ബൈജുവിന്റെ വീഡിയോ സ്‌കോര്‍പിയോണ്‍ യുകെയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. പോലീസുകാര്‍ക്കു മുന്നില്‍ കൈകൂപ്പി നിന്നു കൊണ്ടാണ് ബൈജു കരയുന്നത്.

  ഓസ്ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി നേഴ്സും കുഞ്ഞും മരണപ്പെട്ടു. വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും..  ആദരാഞ്ജലികളുമായി ഓസ്‌ട്രേലിയൻ മലയാളി സമൂഹം.. 

11കാരിയെ ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റമല്ലേയെന്ന് ബൈജുവിന്റെ ചുറ്റിലും നിന്ന ഓഫീസര്‍മാര്‍ ചോദിക്കുമ്പോള്‍ അയാള്‍ നിസ്സഹായനായി ഐ ആം സോറി… ഐ ആം സോറി എന്നിങ്ങനെ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ സോറിക്ക് വിലയില്ലെന്നും ഇപ്പോൾ സമയം കഴിഞ്ഞു പോയെന്നും പോലീസുകാർ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബാലപീഡനം യുകെയില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക പ്രശ്‌നമായി മാറിയതിനെ തുടര്‍ന്നാണ് സ്‌കോര്‍പിയോണ്‍ യുകെ പോലുള്ള ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായി ചമഞ്ഞ് ബാലപീഡകരെ വശീകരിച്ച് കെണിയില്‍ പെടുത്തി നിയമത്തിന് മുന്നിലെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇത്തരക്കാര്‍ നടത്തുന്ന അശ്ലീല ചാറ്റുകളും വോയ്‌സ് മെസേജുകളും തെളിവായി രേഖപ്പെടുത്തുകയും അത് പോലീസിന് കൈമാറി പീഡകരെ പിടികൂടുകയുമാണ് ഇവര്‍ ചെയ്യുന്നത്.

ഏറ്റവും പുതിയ സംഭവത്തില്‍ ബൈജുവിനെതിരെ തെളിവായി മാറിയിരിക്കുന്നത് അയാളുടെ അശ്ലീലം നിറച്ച ഫേസ്ബുക്ക് ചാറ്റുകളായിരുന്നു. ഇത്തരത്തിലുളള നിരവധി ഓപ്പറേഷനുകള്‍ സമീപ വര്‍ഷങ്ങളിലായി പതിവായി അരങ്ങേറുന്നുണ്ട്. ഹോസ്പിറ്റലിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ഉണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. ഇത്തരം സോഷ്യൽ മീഡിയ ചാറ്റുകളിൽ വയസ്സ് പലപ്പോഴും വെളിപ്പെടുത്തിയിട്ടാണ് ചാറ്റ് മുൻപോട്ട് നീങ്ങുന്നത്. അതിന് ശേഷവും അവരെ വിടാൻ തയ്യാറാകാത്ത പീഡകരെയാണ് പോലീസ് ഇത്തരം കെണിയിൽ വീഴ്ത്തുന്നത്.