ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലും മാഞ്ചസ്റ്ററിലുമുൾപ്പെടെ യുകെയിലെ വിവിധ ഭാഗങ്ങളിൽ പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നു. യുകെ ഉൾപ്പെടെയുള്ള പല പാശ്ചാത്യരാജ്യ ഗവൺമെന്റുകളും ഹമാസിനെ തീവ്രവാദ സംഘടനയായി കണ്ട് നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഈ നിരോധിത ഭീകര സംഘടനയ്ക്ക് പിന്തുണ നൽകുന്നവരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പോലീസ് സേന രംഗത്തെത്തി. പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,300 ൽ അധികം പേരുടെ ജീവനാണ് അപഹരിച്ചത്. നിലവിൽ നൂറിൽ അധികം പേരെ സംഘടന ബന്ദികൾ ആക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിനുശേഷം ഗാസയിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് ലണ്ടൻ നഗരത്തിൽ പാലസ്‌തീൻ അനുകൂലികളുടെ പ്രകടനം ഉണ്ടായിരിക്കുന്നത്.പാലസ്തീൻ പതാകകളും പിന്തുണാ പ്ലക്കാർഡുകളും മറ്റും ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. വൈകാതെ പ്രതിഷേധ റാലികൾ സ്കോട്ട് ലൻഡിലും കാണാൻ സാധ്യത ഏറെയാണ്.

ലണ്ടനിലെ ബിബിസിയുടെ ആസ്ഥാനത്തിന് മുൻപിലായിരുന്നു പ്രതിഷേധം. പാലസ്തീൻ അനുകൂലികൾ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുകളിൽ ചുവന്ന പെയിന്റടിച്ച് നശിപ്പിക്കുകയായിരുന്നു. ഹമാസ് ആക്രമണത്തിന് ശേഷം ലണ്ടനിൽ യഹൂദവിരുദ്ധ സംഭവങ്ങളിൽ വൻ വർദ്ധനവുണ്ടായതായി വെള്ളിയാഴ്ച മെറ്റ് പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടെയ്‌ലർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ലണ്ടനിലെ ജൂത മതസ്തർ പാർക്കുന്ന തെരുവുകളിൽ പോലീസ് സുരക്ഷാ കർശനമാക്കിയിരിക്കുകയാണ്. ഇതേസമയം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വടക്കൻ ലണ്ടനിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു