മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നാളെ പുനരാവിഷ്കരിക്കാന്‍ പൊലീസ് തീരുമാനം. കേസ് ഐ.ജിതലത്തിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുമെന്നു പൊലീസ് മേധാവി പറഞ്ഞെങ്കിലും അന്വഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അതേസമയം അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.

ഭാരം കയറ്റിയ ലോറി ഓടിച്ച് പരിശോധന നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഫോറന്‍സിക് വിഭാഗം അപകടം നടന്ന സ്ഥലം പരിശോധിച്ചെങ്കിലും പരിശോധനാഫലം ഇതുവരെയും ലഭിച്ചിട്ടില്ല. അറസ്റ്റിലായ ലോറി ഡ്രൈവര്‍ ജോയി, വാഹന ഉടമ എന്നിവരുടെ ഫോണ്‍രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്നു നിലവിലെ അന്വേഷണ തലവനായ ഫോര്‍ട് എ.സി പ്രതാപ ചന്ദ്രന്‍ നായര്‍ പറ‍ഞ്ഞു. പ്രാഥമികമായി നടത്തിയ അന്വേഷണത്തില്‍ ദുരൂഹമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് നിലപാട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപണമുയര്‍ന്നതോടെ അന്വേഷണം ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നടത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെയും ഫലവത്തായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവരെയും പ്രദീപിന്‍റെ അമ്മയുടേയോ, ഭാര്യയുടേയോ മൊഴിയെടുക്കാത്തത് ദുരൂഹമാണെന്നു ചൂണ്ടികാട്ടി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നു ചൂണ്ടികാട്ടി പ്രദീപിന്‍റെ ഭാര്യയും രംഗത്തെത്തിയിരുന്നു. അതേസമയം പ്രദീപിന്‍റേത് അപകടമരണമാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നു ചൂണ്ടികാട്ടി കൂട്ടായ്മ രുപീകരിക്കാനൊരുങ്ങുകയാണ് പ്രദീപിന്‍റെ സുഹൃത്തുക്കള്‍.