സിനിമാ നി‍ർമ്മാതാവിനെതിരെ കൊച്ചിയിൽ അക്രമം. മഹാ സുബൈർ വർണ്ണചിത്ര എന്ന നിർമ്മാതാവിനെ കൊച്ചിയിലെ ഒരു ഹോട്ടലിലേക്ക് കയറുന്നതിനെതിരെ ഗുണ്ടകളെത്തി ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ക്രിസ്റ്റ്യൻ ബ്രദേഴ്സ്, മി.മരുമകൻ, പലേരി മാണിക്യം, തിരക്കഥ, സലാം കാശ്മീർ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ഇദ്ദേഹം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാദുഷയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിനിമാചിത്രീകരണത്തിന് ശേഷമായിരുന്നു സംഭവം. രാവിലേയും വൈകീട്ടും ഹോട്ടലിലിെത്തിയ ഒരു സംഘം സിനിമാപ്രവർത്തകരുമായി വഴക്കുണ്ടാക്കിയിരുന്നു.