തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഏർപ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് നടൻ ഷെയ്ൻ നിഗം. സംഘടനയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടന തന്റെ ഭാഗം കേൾക്കുകയുണ്ടായില്ല. തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ൻ അറിയിച്ചു.
സിനിമകൾക്ക് ചെലവായ തുക തിരിച്ച് നൽകാതെ ഷെയിനുമായി മലയാളത്തിലെ നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനമെടുത്തിരുന്നു. വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കുന്നതായി അവയുടെ നിർമാതാക്കൾ തീരുമാനമെടുക്കുകയും ചെയ്തു. രണ്ട് സിനിമയ്ക്കുമായി 7 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ആ തുക തിരിച്ചുകിട്ടാതെ നടനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം.
വിലക്ക് സംബന്ധിച്ച് താരസംഘടനയായ എഎംഎംഎയെ അറിയിച്ചതായി നിർമാതാക്കൾ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഷെയിനിൽ നിന്നും നേരിട്ടത് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. മലയാള സിനിമാ വ്യവസായത്തിന് താങ്ങാനാവാത്ത പ്രതിഫലം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
Leave a Reply