മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ.ജെ.ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകയിൽ ജനിച്ച അദ്ദേഹം പ്രശസ്തനായ മാനേജുമെൻ്റ് വിദഗ്ധനാണ്.
ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെൻ്റിൻ്റെ മുൻ ഡയറക്ടർ, ഇന്ത്യൻ മാനേജുമെൻ് അസോസിയേഷൻ ദേശീയ സ്ഥാപക പ്രസിഡൻ്റ് തുടങ്ങിയ നിരവധി രംഗങ്ങളിൽ ദേശീയവും അന്തർദേശീയവുമായ ശ്രദ്ധനേടിയ വൃക്തിയാണ് അദ്ദേഹം. Xime ബാഗ്ലൂർ, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂർ പള്ളിക്കുന്നിൽ Xime ഇൻ്റർനാഷണൽ സ്കൂളും ഇദ്ദേഹം ആരംഭിച്ചു.
ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി.
ഷെവലിയർ പദവി ലഭിച്ച പ്രഫ.ജെ.ഫിലിപ്പിന് ചങ്ങനാശേരി അതിരൂപതയുടെ അഭിനന്ദനങ്ങൾ മാർ തോമസ് തറയിൽ ആശംസിച്ചു.











Leave a Reply