റിയാദ് ∙ വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താൻ സൗദി അറേബ്യ പ്രഫഷനൽ പരീക്ഷയ്ക്കു തുടക്കം കുറിച്ചു. പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർക്കു സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. നിലവിൽ പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർ ജൂലൈ മുതൽ പരീക്ഷ എഴുതി യോഗ്യത നേടണം. യോഗ്യത തെളിയിക്കാൻ പറ്റാത്തവരെ ഒഴിവാക്കും.

വിദേശമന്ത്രാലയവുമായും സാങ്കേതിക തൊഴിൽപരിശീലന കോർപറേഷനുമായും സഹകരിച്ചു 2 ഘട്ടങ്ങളിലായി പ്രാക്ടിക്കൽ, തിയറി പരീക്ഷകളുണ്ടാകും. അതതു രാജ്യത്തു നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവരെ സൗദിയിലെത്തിച്ചു വീണ്ടും പരീക്ഷ നടത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രഫഷനൽ പരീക്ഷയ്ക്കു റജിസ്റ്റർ ‍ചെയ്യാൻ (https://svp.qiwa.sa) സൗദിയിലെ എല്ലാ സ്ഥാപനങ്ങളോടും മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. പുതിയ സംവിധാനം വീസ സ്റ്റാംപിങ്ങുമായി ബന്ധിപ്പിക്കുന്നതോടെ പരീക്ഷ വിജയിക്കുന്നവർക്കു മാത്രമേ വീസ ലഭിക്കൂ. നിലവിൽ ജോലി ചെയ്യുന്നവർക്കു വീസ പുതുക്കാനും ഇതു നിർബന്ധമാക്കും. തോൽക്കുന്നവരുടെ താമസാനുമതി പുതുക്കി നൽകില്ല.