പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്.
പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് സാഹചര്യങ്ങളാലാണ് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി.
Leave a Reply