പ്രമുഖ കവിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനും സിവിൽ എൻജിനീയറുമായിരുന്ന ആറ്റിങ്ങൽ സി ദിവാകരൻ (92) നിര്യാതനായി. ഇന്ത്യയിലും വിദേശത്തും നിരവധി കമ്പനികളിലും വിവിധ പ്രോജക്ടുകളിലും ചീഫ് എൻജിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ആറ്റിങ്ങൽ ദിവാകരൻ, കേരളത്തിൽ ജനകീയ ആസൂത്രണ പദ്ധതി നടപ്പിലാക്കുന്ന വേളയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ നടപ്പിലാക്കിയ വിവിധ നിർമ്മാണ പദ്ധതികളുടെ ആദ്യചെയർമാനായി രുന്നു.

ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദീർഘകാലം വിദേശത്ത് കഴിഞ്ഞിരുന്ന വേളയിൽ, കലാസാഹിത്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇക്കാലയാളവിൽ തന്നെ സാമൂഹിക പ്രതിബദ്ധതയോടു കൂടി ധാരാളം കവിതകൾ രചിക്കുകയുണ്ടായിട്ടുണ്ട്. “തീരാക്കടം”, “ശ്രീനാരായണ ഗുരുവിൻറെ ദർശനമാല – മലയാള ഭഷാ വിപിലീകരണം”, “ഹംസ ഗാനം”, “ഋതുഭേദങ്ങൾ”, “മാറ്റത്തിന്റെ മാറ്റൊലികൾ”, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ കാവ്യ വേദികളിലും, സാഹിത്യ കൂട്ടായ്‌മകളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ, സാഹിത്യ സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. ശ്രീനാരായണ കവി ശ്രേഷ്ഠ അവാർഡ്, തിക്കുറിശ്ശി ഫൌണ്ടേഷൻ ഫെല്ലോഷിപ്പ്, ശാസ്ത്ര സാഹിത്യ പരിഷത് അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത് അവാർഡ്, ഗുരു നിത്യ ചൈതന്യയതി അവാർഡ് തുടങ്ങിയവ അവയിൽ ചിലതാണ്.

യശശരീരയായ എൻ. അംബുജാക്ഷിയാണ് ഭാര്യ. മക്കൾ, ലാലി, രേഖ, രശ്മി, ഛായ. മരുമക്കൾ, സുധാകരൻ ( DGM, BSNL Rtd) ഡോ. ആർ രാജീവ്‌ ( VSSC Rtd) സുനിൽ കുമാർ ( KAL Rtd), ജഗന്നാഥ്‌ ( BPCL Rtd). സംസ്കാര ചടങ്ങുകൾ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ,( റോസ് ഗാർഡൻ ) ബന്ധുമിത്രാദികളുടെയും, സാഹിത്യ കാവ്യലോകത്തെ ഒട്ടേറെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു.