ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശ്വാസകോശ ക്യാൻസറിന് എതിരായ വാക്‌സിൻ്റെ പ്രാരംഭ ഘട്ട പരീക്ഷണവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്. കോവിഡ് വാക്‌സിനുകളിൽ ഉപയോഗിക്കുന്നതു പോലെ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പുതിയ ശ്വാസകോശ ക്യാൻസർ വാക്‌സിൻെറ വാക്സിൻ പരീക്ഷണത്തിൽ യുകെയിൽ നിന്നുള്ള 67 കാരനാണ് പങ്കെടുക്കുന്നത്. ക്യാൻസർ കോശങ്ങളെ ലക്ഷ്യമിടാനും നശിപ്പിക്കാനും രോഗപ്രതിരോധം നൽകുന്നതിനും ആണ് പഠനം ലക്ഷ്യമിടുന്നത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലെ 34 ഗവേഷണ സൈറ്റുകളിലായി 130 രോഗികളാണ് പഠനത്തിൽ പങ്കാളികളായിരിക്കുന്നത്.

ബയോഎൻടെക് വികസിപ്പിച്ചെടുത്ത BNT116 വാക്സിൻ, ശ്വാസകോശ അർബുദ കോശങ്ങളെ ലക്‌ഷ്യം വച്ച് ആരോഗ്യകരമായ കോശങ്ങൾക്ക് കേടുപാടുകളോ പാർശ്വഫലങ്ങളോ വരുത്താതിരിക്കാൻ രൂപകൽപന ചെയ്‌തവയാണ്. ക്യാൻസർ കോശങ്ങളുടെ അടയാളങ്ങൾ തിരിച്ചറിയുന്നതിലൂടെ ശ്വാസകോശ അർബുദം തിരിച്ചറിയാനും ചെറുക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു. ഈ എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള ചികിത്സ ആരോഗ്യ രംഗത്തെ വഴികാട്ടിയാകുമെന്നാണ് വിദഗ്ധാഭിപ്രായം. പരീക്ഷണത്തിൻ്റെ യുകെ ഭാഗത്തിന് നേതൃത്വം നൽകുന്ന പ്രൊഫ. സിയോ മിംഗ് ലീ പഠനം വിജയകരമാകുകയാണെങ്കിൽ ഇത് വളരെ അധികം പേർക്ക് ഉപകാരപ്പെടും എന്ന് പ്രതികരിച്ചു.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ ദേശീയ ക്യാൻസർ ഡയറക്ടർ, ഡാം കാലി പാമർ, എംആർഎൻഎ വാക്സിൻ, രോഗികൾക്ക് വാക്‌സിനേഷൻ നൽകുന്നത് വഴി ഭാവിയിൽ രോഗം വരുന്നതിനുള്ള സാധ്യതയും എടുത്ത് കളയുമെന്ന് പറയുന്നു. പരീക്ഷണത്തിൽ നോൺ-സ്മോൾ സെൽ ലംഗ് ക്യാൻസർ (NSCLC) രോഗികളും ഉൾപ്പെടുന്നുണ്ട്. ക്യാൻസറിൻെറ വിവിധ ഘട്ടങ്ങളിലുള്ള രോഗികളും പഠനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ സാധാരണ ചികിത്സയ്‌ക്കൊപ്പം വാക്‌സിനും സ്വീകരിക്കും