ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറ് വർഷം മുമ്പ് യു കെ യിൽ നിന്ന് കാണാതായി ഫ്രാൻസിൽ നിന്ന് കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ആൺകുട്ടിയുടെ തിരോധാനത്തിലെ ദുരൂഹതകൾ കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. അമ്മയോടും മുത്തശ്ശനോടുമൊപ്പം സ്പെയിനിൽ അവധിക്ക് പോയ അലക്സ് ബാറ്ററിയെ 2017 മുതലാണ് കാണാതാത്.

ഫിൻലാന്റിലേയ്ക്ക് യാത്ര തിരിക്കാൻ അമ്മ തീരുമാനിച്ചതിനാലാണ് അലക്സ് ബാറ്റി മുത്തശ്ശനെയും അമ്മയെയും ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . അമ്മയിൽ നിന്നും മുത്തശ്ശനിൽ നിന്നും വേർപിരിഞ്ഞതിനു ശേഷം നിരന്തരം യാത്രയിലായിരുന്നു എന്നാണ് അലക്സ് വെളിപ്പെടുത്തിയത്. യുകെയിലുള്ള തൻറെ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ അതിയായി ആഗ്രഹിക്കുന്നതായും അലക്സ് വെളിപ്പെടുത്തി. അലക്സിന്റെ മുത്തശ്ശൻ ആറുമാസം മുമ്പ് മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ . ഇയാളുടെ അമ്മ നിലവിൽ എവിടെയാണ് എന്നതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല .

ഇന്ന് ശനിയാഴ്ചയോ നാളെയോ അലക്സിനെ യുകെയിലുള്ള അവൻറെ കുടുംബത്തിന്റെ അടുത്ത് എത്താൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അലക്സിനെ കണ്ടെത്തിയതിൽ ആശ്വാസവും സന്തോഷവും ഉണ്ടെന്ന് യുകെയിലുള്ള അവൻറെ മുത്തശ്ശി സൂസൻ കറുവാന പറഞ്ഞു. ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.