ഒരു പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന റണ്‍ബേബി റണ്‍ എന്ന പരിപാടിയുടെ പ്രൊമോഷന്‍ വീഡിയോയുടെ പ്രത്യേകത പരിപാടിയുടെ അവതാരികയായ രഞ്ജിനി ഹരിദാസും അതിഥിയായെത്തിയ സീരിയല്‍ താരം രേഖയും തമ്മിലുള്ള വഴക്കായിരുന്നു. വളരെപ്പെട്ടെന്നു തന്നെ വീഡിയോ വൈറലാവുകയും ചെയ്തു. പരിപാടിയുടെ പ്രോമോ വീഡിയോ കണ്ടു അടി കാണാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ ഒടുവില്‍ മണ്ടന്മാര്‍ ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ .
താന്‍ സീരിയല്‍ കാണാറില്ലെന്നു പറഞ്ഞ രഞ്ജിനി സീരിയല്‍ താരങ്ങളെപ്പറ്റി മോശമായിപ്പറഞ്ഞതോടെയാണ് രേഖയുടെ നിയന്ത്രണം വിട്ടത്.പ്രൊമോഷന്‍ വീഡിയോ കണ്ട് ഞെട്ടിയ പ്രേക്ഷകര്‍ പരിപാടിയുടെ എപ്പിസോഡിനായി ഞായറാഴ്ച രാത്രി വരെ കാത്തിരുന്നു. പക്ഷേ അവസാനം പ്രേക്ഷകര്‍ മണ്ടന്മാരായി .കാരണം വിഡിയോയില്‍ കാണിച്ചത് പരിപാടിയുടെ റേറ്റിങ് കൂട്ടാനുള്ള തന്ത്രം മാത്രമായിരുന്നു.

Image result for ranjini haridas rekha fight

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാനല്‍ ഷോയ്ക്കിടെ വഴക്കുണ്ടാക്കി അതിഥി താരങ്ങളായ പ്രമുഖ നടിമാര്‍ ഇറങ്ങി പോകുന്ന പല സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ സംഭവിച്ചതാണ് ഇവിടെയും എന്ന് കരുതിയാണ് പ്രൊമോഷന്‍ വീഡിയോ കണ്ട പ്രേക്ഷകര്‍ ഞായറാഴ്ച വരെ കാത്തിരുന്നത്. എന്നാല്‍ അടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കാത്തിരുന്ന പ്രേക്ഷകര്‍ ഇളിഭ്യരായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രഞ്ജിനിയും രേഖയും തമ്മില്‍ നടന്നത് യഥാര്‍ഥ അടിയായിരുന്നില്ലെന്നും ഒരു റേറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇതോടെ കബളിപ്പിക്കപ്പെട്ടതിന്റെ കലിപ്പ് പ്രോമോഷന്‍ വീഡിയോയുടെ കീഴില്‍ തെറിയഭിഷേകം നടത്തി തീര്‍ക്കുകയാണ് പ്രേക്ഷകര്‍.