സെക്യൂരിറ്റിയെ അകാരണമായി മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത വാര്‍ത്ത സ്ത്രീ വിരുദ്ധ സിനിമ ഡയലോഗോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കേരള പോലീസ്. ‘മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെ സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റെര്‍ കേരള എന്ന ഫേസ്ബുക്ക് പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ദ കിംഗ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം സഹപ്രവര്‍ത്തകയായ, വാണി വിശ്വനാഥിന്റെ കഥാപാത്രത്തോട് പറയുന്ന ‘മേലില്‍ ഒരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കൈയ്യ്, അതെനിക്കറിയാഞ്ഞിട്ടല്ല,’ എന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നത്.

പോലീസിന്റെ ഈ പോസ്റ്റിനെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും സ്ത്രീവിരുദ്ധമായ ട്രോളുകള്‍ പോലീസിന്റെ പേജില്‍ വരുന്നതിനെതിരെയാണ് പലരും കമന്റ് ചെയ്യുന്നത്. ഈ ട്രോളിനെതിരെ കോടതിയെ സമീപിക്കാനുള്ള വകുപ്പുണ്ടെന്ന് പോലും മനസിലാക്കാത്തവരാണൊ അവിടെയിരിക്കുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ ചോദിക്കുണ്ട്. കാലം ഇത്രയും പുരോഗമിച്ചിട്ടും നിങ്ങള്‍ ഇപ്പോഴും ഇടുങ്ങിയ നൂറ്റാണ്ടില്‍ തന്നെയാണല്ലോ, പോലീസിന്റെ പേജില്‍ പോലും സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്നു…ഇതാണൊ നവോത്ഥാന കേരളം, തുടങ്ങി നിരവധി കമന്റുകളാണ് വരുന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസിന്റെ ഈ ട്രോളിനെ അനുകൂലിച്ചും നിരവധിപേര്‍ കമന്റിടുന്നുണ്ട്. പ്രതിഷേധത്തെ തുടര്‍ന്ന് പേജില്‍ നിന്നും വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.