കൊച്ചി: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കനറാ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയവര്‍ ബാങ്കിന്റെ മേഖലാ ഓഫീസ് തല്ലിത്തകര്‍ത്തു. ബാങ്കിന്റെ എല്ലാ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. ബാങ്കിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.
ബാങ്കിന്റെ ജപ്തി ഭീഷണിയില്‍ ഭയന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രധാന ആരോപണം. വിഷയത്തില്‍ ബാങ്കിനോട് വിശദീകരണം നല്‍കാന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിട്ടുണ്ട്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നയം. ബാങ്കേഴ്സ് സമിതിയില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് 15 വര്‍ഷം മുമ്പ് എടുത്ത അഞ്ചുലക്ഷം രൂപയുടെ വായ്പയിലാണ് ജപ്തി നോട്ടീസ് വന്നത്. ഈ തുക ഇപ്പോള്‍ പലിശ സഹിതം 6,80,000 രൂപയായി മാറിയിട്ടുണ്ട്. ലേഖയുടെ ഭര്‍ത്താവിന് വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടമായതോടെയാടെ കുടുംബം പ്രതിസന്ധിയിലാവുകയായിരുന്നു.ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ഇവര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു. അതേസമയം ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
Leave a Reply