ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഒരു ദാമ്പത്യ ബന്ധം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ പലവിധ ഘടകങ്ങൾ അതിന് കാരണമാണ്. പലവിധമായ ആശങ്കകളും പങ്കാളികളിൽ ഉണ്ടാകുന്നതും ദാമ്പത്യത്തെ ഇന്ന് സാരമായി ബാധിക്കുന്നവയാണ്. അതിൽ ഏറെയും ജോലിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓഫീസിൽ നിന്നും വരാൻ താമസിക്കുന്നത്, കൂടുതൽ ജോലി കാര്യങ്ങൾക്ക് ശ്രദ്ധ നൽകുന്നത്, അടുപ്പം കുറഞ്ഞവരായിരിക്കുക തുടങ്ങിയവ അവയിൽ പ്രധാനമാണെന്ന് സൈക്കോതെറാപ്പിസ്റ്റും മേക്കിംഗ് സെൻസ് ഓഫ് ഇറ്റിന്റെ രചയിതാവുമായ ടോബി ഇങ്ഹാം പറയുന്നു.

പ്രധാന നിരീക്ഷണങ്ങൾ

* ജോലിയോടൊപ്പം സാമൂഹികമായ പ്രവർത്തനം

ജോലി സമയത്തിന് പുറത്ത് സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നത് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും ഓഫീസിൽ നിന്ന് അകന്നുപോകുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്. കുടുംബജീവിതത്തിനും ജോലിക്ക് തുല്യ പ്രാധാന്യം നൽകി മുൻപോട്ടു പോകാൻ കഴിയണം.

* ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുന്നത്

നിങ്ങളുടെ പങ്കാളി ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയാൽ, അവർ പതിവിലും തിരക്കുള്ളതിനാലാണ് എന്ന് മനസിലാക്കാൻ കഴിയണം. എന്ത് പറ്റിയെന്നും മറ്റുമുള്ള കാര്യങ്ങൾ അവരുമായി സംസാരിച്ചുകൊണ്ട് മുന്നോട്ട് പോകണം.

* കാഴ്ച്ചയിലെ മാറ്റം

എപ്പോഴും കാഴ്ച്ചയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കണം. വസ്ത്രത്തിന്റെ കാര്യത്തിലും ആ കാര്യങ്ങൾ ശ്രദ്ധിക്കണം. പങ്കാളിയെ എപ്പോഴും വ്യത്യസ്തമായി കാണുവാനാണ് പൊതുവെ ഒപ്പമുള്ളവർ ആഗ്രഹിക്കുന്നത്.

* സ്വകാര്യതകൾ അതിരുവിടരുത്

പലപ്പോഴും പങ്കാളിയുടെ ഫോണിന്റെ ലാപ്ടോപ്പിന്റെ ഒക്കെ പാസ്സ്‌വേർഡ്‌ അറിയാത്തവർ ആയിരിക്കും പലരും. പക്ഷെ അത് പലവിധമായ ആശങ്കകൾ ഉയർത്തും എന്നതിൽ തർക്കമില്ല. അത് ഒഴിവാക്കാൻ പരമാവധി ശ്രമിക്കണം.

* ജോലിയോടുള്ള അമിത താല്പര്യം

ജീവിതത്തെക്കാൾ ഉപരി ജോലിക്ക് പ്രാധാന്യം നൽകുന്നത് കുടുംബജീവിതത്തെ സാരമായി തന്നെ ബാധിക്കും. പരമാവധി ജോലികൾ ഓഫീസിൽ വെച്ച് തന്നെ ചെയ്ത് തീർക്കാൻ ശ്രദ്ധിക്കണം. അത് വീട്ടിലേക്ക് വലിച്ചിട്ടാൽ പരസ്പരമുള്ള വിശ്വാസ്യത നഷ്ടപ്പെടും എന്നുള്ളത് വ്യക്തമാണ്.