ലെസ്റ്റർ മലയാളികളുടെ പൊതുകൂട്ടായ്‌മയായ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഓൺലൈൻ സൂം മീറ്റ് ആയി നടത്തി. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

ലെസ്റ്റർ മലയാളികളുടെ പൊതുകൂട്ടായ്‌മയായ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഓൺലൈൻ സൂം മീറ്റ് ആയി നടത്തി. പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
March 07 10:13 2021 Print This Article

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സിറ്റിയിൽ മലയാളി കുടുബങ്ങൾക്ക് ഒത്തു ചേരാൻ പറ്റിയ രീതിയിൽ ആഘോഷങ്ങൾ ‌ സംഘടിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലം എൽകെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിക്ക് വേണ്ടി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ആശങ്കകൾ നിറഞ്ഞ ഒരു കാലത്തുകൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നെങ്കിലും, തീർച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയിൽ ഒരൊറ്റ സമൂഹമെന്നനിലയിൽ നിലയിൽ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.

‘ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്‌നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉൾപ്പെടുന്ന ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ 2021 – 2022 വർഷത്തെ സാരഥികളെ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു. നിങ്ങളുടെ അംഗീകാരവും ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ തുടർന്നുള്ള ഭാവി പരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു .’- ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

2021-2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:

പ്രസിഡന്റ്- ലൂയിസ് കെന്നഡി
വൈസ് പ്രസിഡന്റ്- ബിജു ചാണ്ടി
സെക്രട്ടറി- സുബിൻ സുഗുണൻ
ജോയിന്റ് സെക്രട്ടറി- ബിജു മാത്യു
ട്രഷറർ – ജെയിൻ ജോസഫ്
ജോയിന്റ് ട്രഷറർ – അലക്സ് ആൻഡ്രൂസ്

കമ്മിറ്റി അംഗങ്ങൾ

അനിൽ മർക്കോസ്
ബിനു ശ്രീധരൻ
അനു അമ്പി
മനു പി ഷൈൻ
ഷിബു തോമസ്
ജിതിൻ കെ.വി.
സനിഷ് വി എസ്
രമ്യ ലിനേഷ്
ലിജോ ജോൺ
അജീഷ് കൃഷ്ണൻ
തോംസൺ ലാസർ
റ്റിന്റോ പോൾ
ജോർജ്ജ് ജോസഫ്
അനീഷ് ജോൺ
ബെന്നി പോൾ
അബി പള്ളിക്കര

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles